ADVERTISEMENT

സ്വർണം വാങ്ങുമ്പോൾ അതിനു പരമാവധി പരിശുദ്ധി  വേണമെന്ന് എല്ലാവർക്കും നിർബന്ധമാണ്. പക്ഷേ ശുദ്ധത കൂടിയ 916 ആഭരണങ്ങൾക്കു  പെട്ടെന്നു കേടു പറ്റിയേക്കാമെന്നു നിങ്ങൾക്കറിയാമോ?  

സ്വർണത്തിന്റെ  പരിശുദ്ധി  കൂടുന്നതനുസരിച്ച് അതുകൊണ്ട് നിർമിക്കുന്ന ആഭരണത്തിനു കേടുപാടു പറ്റാനുള്ള സാധ്യതയും കൂടുതലാണ്.  കാരണം ശുദ്ധസ്വർണം കൊണ്ട് ആഭരണം നിർമിക്കാനാകില്ല. അതിൽ ചെമ്പു പോലുള്ള  ലോഹങ്ങൾ ചേർത്താണ്  ആഭരണം നിർമിക്കുന്നത്. ചെമ്പ് ആവശ്യത്തിനു ചേർത്താലേ ദൃഢതയുള്ള ആഭരണങ്ങൾ നിർമിക്കാനാകൂ. അതനുസരിച്ച് സ്വർണത്തിന്റെ  ശുദ്ധത കുറയും. ശുദ്ധത കൂടിയ 916 സ്വർണം കൊണ്ടുള്ള ആഭരണങ്ങൾ  പെട്ടെന്നു കേടുപറ്റാം.  

തിരുവനന്തപുരം ഭീമയുടെ ചെയർമാൻ ഡോ.ബി. ഗോവിന്ദൻ  പറയുന്നതു കേൾക്കുക. "916  ആഭരണങ്ങൾക്കു  പെട്ടെന്നു കേടുപാടു പറ്റുമോ എന്നു ചോദിച്ചാൽ ഒരു പവനോ അതിലധികമോ ഉള്ള ആഭരണമാണെങ്കിൽ പ്രശ്നമുണ്ടാകില്ല. ചെറിയ തൂക്കത്തിൽ, രണ്ടോ നാലോ ഗ്രാമൊക്കെയുള്ളവ തട്ടിയോ മുട്ടിയോ കേടുപറ്റാനും വളയാനും സാധ്യത കൂടുതലാണ്. 21 അല്ലെങ്കിൽ 18 കാരറ്റ് ആണെങ്കിൽ ആഭരണത്തിനു നല്ല ഉറപ്പുണ്ടാകും. കേടുപാടു പറ്റില്ല. പക്ഷേ അത്തരം കുറഞ്ഞ കാരറ്റുള്ളവ വാങ്ങാൻ ഇവിടെ ആരും തയ്യാറല്ല. സ്വർണാഭരണം ആയാൽ 22 കാരറ്റ് എന്ന വിശ്വാസമാണ് നമുക്കെല്ലാം. അതു മാറാൻ പ്രയാസമാണ്" 

ഇവിടെ നിങ്ങൾ മനസിലാക്കേണ്ട  രണ്ടു കാര്യങ്ങളുണ്ട്.  സ്വർണം വാങ്ങുന്നത്  നിക്ഷേപമായാണെങ്കിൽ  ശുദ്ധത കൂടിയതു തന്നെ  വാങ്ങുന്നതാണ് ഉചിതം. പക്ഷേ അതു ആഭരണമായല്ല, നാണയമായോ സ്വർണക്കട്ടിയായോ വാങ്ങുക. ആഭരണം വാങ്ങുന്നത് അണിയാനാണ്. അവിടെ ശുദ്ധതയല്ല ഡിസൈനും പുതുമയും ഒക്കെയാണ് പ്രധാനം. അങ്ങനെ വരുമ്പോൾ  916നു പകരം  കുറഞ്ഞ  കാരറ്റ് ആഭരണം ആകും നന്ന്. കേടുപറ്റാനുള്ള സാധ്യത കുറയും. പക്ഷേ കാരറ്റിനനുസരിച്ചുള്ള വിലയേ നൽകുന്നുള്ളൂവെന്ന് ഉറപ്പാക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com