ADVERTISEMENT

കൊളംബോ ∙ വെറ്ററൻ പേസർ ലസിത് മലിംഗയ്ക്കു പകരം ടെസ്റ്റ് ക്യാപ്റ്റൻ ദിമുത് കരുണരത്നയെ ശ്രീലങ്കൻ ലോകകപ്പ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. ഇംഗ്ലണ്ട് ലോകകപ്പിനുള്ള ലങ്കൻ ടീമിനെ ഇന്നു പ്രഖ്യാപിക്കാനിരിക്കെയാണിത്. മുപ്പത്തിയൊന്നുകാരനായ കരുണരത്‌നെ 2015 ലോകകപ്പിനു ശേഷം ഇതുവരെ ഒരു ഏകദിനം പോലും കളിച്ചിട്ടില്ല. 17 ഏകദിനങ്ങളിലായി 15.83 ആണു താരത്തിന്റെ ശരാശരി. ഉയർന്ന സ്കോർ– 60.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ അഞ്ച് ഏകദിനങ്ങളുടെ പരമ്പരയിലെ എല്ലാ കളിയും തോറ്റതാണു മലിംഗയ്ക്കു ക്യാപ്റ്റൻ സ്ഥാനം നഷ്ടപ്പെടാൻ കാരണം. 2014 ട്വന്റി20 ലോകകപ്പി‍ൽ ശ്രീലങ്കയെ നയിച്ച മലിംഗ സീനിയർ താരങ്ങളുമായും ടീം മാനേജ്മെന്റുമായും പ്രശ്നത്തിലായിരുന്നു. ഇതാണ് തൊപ്പി തെറിക്കാൻ മറ്റൊരു കാരണം. സീനിയർ താരം ഏഞ്ചലോ മാത്യൂസിനെയും ക്യാപ്റ്റൻ സ്ഥാനത്തേക്കു പരിഗണിച്ചിരുന്നെങ്കിലും താരം താൽപര്യം കാട്ടിയില്ലെന്നാണ് റിപ്പോർട്ട്. അതേസമയം, മലിംഗയും മാത്യൂസും 15 അംഗ ലോകകപ്പ് ടീമിൽ ഇടം നേടാനാണ് സാധ്യത.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ശ്രീലങ്കയ്ക്കു സമ്മാനിച്ച ഐതിഹാസിക വിജയമാണ് കരുണരത്‌നെയ്ക്ക് ക്യാപ്റ്റൻ സ്ഥാനം സമ്മാനിച്ചത്. അടുത്തിടെ നടന്ന സൂപ്പർ ഫോർ ആഭ്യന്തര ടൂർണമെന്റിൽ മികച്ച ഫോം പ്രകടമാക്കിയതും കരുണരത്‌നെയെ തിരിച്ചുവിളിക്കാൻ കാരണമായി. 55 റൺസ് ശരാശരിയിൽ 165 റൺസാണ് ഈ ടൂർണമെന്റിൽ കരുണരത്‌നെ അടിച്ചുകൂട്ടിയത്. 90നു മുകളിൽ സ്ട്രൈക്ക് റേറ്റ് നിലനിർത്തിക്കൊണ്ടായിരുന്നു ഇത്.

English Summary: Dimuth Karunaratne has been named captain of Sri Lanka's World Cup side, meaning Lasith Malinga has been ousted as leader.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com