ADVERTISEMENT

മുംബൈ ∙ പ്രായം തളർത്താത്ത വീര്യവുമായി രഞ്ജി ട്രോഫിയിൽ തിളങ്ങുന്ന മുൻ ഇന്ത്യൻ ഓപ്പണർ വസീം ജാഫർ ഇനി പരിശീലകന്റെ കുപ്പായമണിഞ്ഞ് ബംഗ്ലദേശിലേക്ക്. മിർപുരിലെ ക്രിക്കറ്റ് അക്കാദമിയുടെ കൺസൽറ്റന്റായി ജാഫറിനെ നിയമിച്ചതായി ബംഗ്ലദേശ് ക്രിക്കറ്റ് ബോർഡ് അറിയിച്ചു. 41–ാം വയസ്സിൽ തകർപ്പൻ പ്രകടനം നടത്തി വിദർഭയെ രഞ്ജി ചാംപ്യൻമാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ചത് ജാഫറാണ്. 

English Summary: BCB appoints Wasim Jaffer as academy batting coach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com