ADVERTISEMENT

മൂന്നു വർഷം മുൻപത്തെ ട്വന്റി20 മത്സരത്തിൽ എം.എസ്. ധോണിയുമൊത്തുള്ള ബാറ്റിങ് ഓർമിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ട്വിറ്ററിൽ.

2016ലെ ട്വന്റി20 ലോകകപ്പിൽ ഓസ്ട്രേലിയയുമായുള്ള മത്സരത്തിനിടെ ഒരു ഫിറ്റ്നസ് ടെസ്റ്റിൽ എന്നതുപോലെ ധോണി തന്നെ ഓടിച്ചതായി കോലി ഇന്നലെ ട്വീറ്റ് ചെയ്തു: ‘പ്രത്യേകതയുള്ള ഒരു രാത്രിയായിരുന്നു അത്.

ആ കളി മറക്കാൻ കഴിയില്ല. കായികക്ഷമതാ പരീക്ഷയിലെന്നതുപോലെ ഈ മനുഷ്യൻ അന്നു രാത്രി എന്നെ ഓടിച്ചു.’ ധോണിക്കു മുന്നിൽ കുമ്പിട്ടുനിൽക്കുന്ന ചിത്രവും കോലി ട്വീറ്റ് ചെയ്തു.

ഇതിനു പിന്നാലെ, ധോണി വിരമിക്കൽ പ്രഖ്യാപിച്ചേക്കുമെന്ന അഭ്യൂഹം പരന്നു. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റ് ടീമിനെ പ്രഖ്യാപിക്കാൻ ഇന്നലെ വൈകിട്ടു ബിസിസിഐ പത്രസമ്മേളനം വിളിച്ചിരുന്നതു സൂചനകൾക്കു വേഗമേകി. പക്ഷേ, ധോണിയുടെ വിരമിക്കൽ സംബന്ധിച്ച് ഒന്നും സംഭവിച്ചില്ല. 

 2016ൽ ഇന്ത്യ വേദിയായ ട്വന്റി20 ലോകകപ്പിൽ  കിരീടം നേടാനുറച്ചാണു ധോണിയുടെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങിയത്. പക്ഷേ, സെമിയിൽ വെസ്റ്റിൻഡീസിനോട് തോറ്റ് ആതിഥേയർ പുറത്തായി. ആ ചാംപ്യൻഷിപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരമായിരുന്നു കോലിയുടെ ട്വീറ്റിലെ പരാമർശം. 

മത്സരത്തിൽ ഓസ്ട്രേലിയയെ ഇന്ത്യ 6 വിക്കറ്റിനു തോൽപിച്ചു. വിജയലക്ഷ്യമായ 161 തേടിയിറങ്ങിയ ഇന്ത്യയ്ക്കായി തിളങ്ങിയതു കോലിയാണ് (പുറത്താകാതെ 82).

10 പന്തുകളിൽ 18 റൺസുമായി ധോണിയും പുറത്താകാതെ നിന്നതോടെ 5 പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ ജയത്തിലെത്തി. ധോണിക്കൊപ്പം ക്രീസിൽ നിൽക്കവേ ഓരോ റണ്ണിനായും കടുത്ത ഓട്ടം നടത്തിയതിനെക്കുറിച്ചായിരുന്നു കോലിയുടെ ട്വീറ്റ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com