ADVERTISEMENT

മുംബൈ∙ പുതിയ ഐപിഎൽ സീസണിനു മുന്നോടിയായി സമ്പൂർണ അഴിച്ചുപണിക്കൊരുങ്ങി ടീമുകൾ. താരങ്ങളുടെ കൈമാറ്റ ജാലകത്തിന് തിരശ്ശീല വീണതിനു പിന്നാലെ എല്ലാ ടീമുകളും അടുത്ത സീസണിലേക്ക് നിലനിർത്തിയ താരങ്ങളുടെയും കരാർ അവസാനിപ്പിച്ച താരങ്ങളുടെയും പട്ടിക പുറത്തുവിട്ടു. ഐപിഎല്ലിൽ ഇതുവരെ കാര്യമായ നേട്ടമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ലാത്ത റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ വിദേശ താരങ്ങളിൽ രണ്ടുപേരെ ഒഴികെ എല്ലാവരെയും റിലീസ് ചെയ്ത് സമ്പൂർണ അഴിച്ചുപണിക്ക് കളമൊരുക്കി. എ.ബി. ഡിവില്ലിയേഴ്സ്, മോയിൻ അലി എന്നീ വിദേശ താരങ്ങളെ മാത്രമാണ് ബാംഗ്ലൂർ നിലനിർത്തിയത്. ഐപിഎല്ലിലെ എട്ടു ടീമുകളും ചേർന്ന് ആകെ 127 താരങ്ങളെ നിലനിർത്തി. ഇതിൽ 35 പേർ വിദേശ താരങ്ങളാണ്.

ടീമുകൾക്ക് പുതിയ താരങ്ങളെ തിരഞ്ഞെടുക്കാനുള്ള ഇത്തവണത്തെ താരലേലം ഡിസംബർ 19ന് കൊൽക്കത്തയിൽ നടക്കും. 73 ഇന്ത്യൻ താരങ്ങളും 29 വിദേശ താരങ്ങളും ഉൾപ്പെടെ ആകെ 102 താരങ്ങളെക്കൂടി ലേലത്തിൽ എല്ലാ ടീമുകൾക്കുമായി വിളിച്ചെടുക്കാം. ഏറ്റവും കൂടുതൽ താരങ്ങളെ എടുക്കാൻ അവകാശമുള്ളത് വിരാട് കോലിയുടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനാണ്. അവർക്ക് ഇനിയും 12 താരങ്ങളെ സ്വന്തമാക്കാം. അതിൽ ആറ് വിദേശ താരങ്ങളെയും എടുക്കാം. ചെന്നൈ സൂപ്പർ കിങ്സിന് ഇനി അഞ്ചു താരങ്ങളെയേ ടീമിലെടുക്കാനാകൂ. അതിൽ രണ്ടു വിദേശ താരങ്ങളെ മാത്രമേ പറ്റൂ.

അഞ്ചു താരങ്ങളെ മാത്രം ഒഴിവാക്കിയ സൺറൈസേഴ്സ് ഹൈദരാബാദും ആറു പേരെ ഒഴിവാക്കിയ ചെന്നൈ സൂപ്പർ കിങ്സുമാണ് പഴയ ടീമിൽ കൂടുതൽ വിശ്വാസമർപ്പിച്ചത്. കഴിഞ്ഞ സീസണിൽ ആരാധകരുടെ കയ്യടികൾക്കിടെ ടീമിലെടുത്ത വെറ്ററൻ താരം യുവരാജ് സിങ്ങിനെ മുംബൈയും ദീർഘകാലമായി ടീമിൽ അംഗമായ റോബിൻ ഉത്തപ്പയെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഒഴിവാക്കി. ഡേവിഡ് മില്ലറിനെ പഞ്ചാബും ക്രിസ് മോറിസിനെ ഡൽഹി ക്യാപിറ്റൽസും കൈവിട്ടു. പുതിയ ഐപിഎൽ സീസണിനു മുന്നോടിയായുള്ള താരലേലത്തിലേക്ക് ഏറ്റവും കൂടുതൽ പണം കൈവശമുള്ളത് കിങ്സ് ഇലവൻ പഞ്ചാബിന്റെ കൈവശമാണ്; 42.70 കോടി. ഏറ്റവും കുറവ് കൂടുതൽ താരങ്ങളെ നിലനിർത്തിയ മുംബൈ ഇന്ത്യൻസിന്റെ കൈവശമാണ്; 13.5 കോടി.

മലയാളി താരങ്ങളിൽ സന്ദീപ് വാരിയരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ബേസിൽ തമ്പിയെ സൺറൈസേഴ്സും കെ.എം. ആസിഫിനെ ചെന്നൈയും സഞ്ജു സാംസണെ രാജസ്ഥാനും ടീമിൽ നിലനിർത്തി. അതേസമയം, രാജസ്ഥാൻ ടീമിൽ അംഗമായിരുന്ന എസ്. മിഥുനെ ഒഴിവാക്കി. ഡൽഹി ടീമിൽനിന്ന് ജലജ് സക്സേനയെയും റിലീസ് ചെയ്തു.

ഓരോ ടീമും നിലനിർത്തിയ താരങ്ങളും ഒഴിവാക്കിയ താരങ്ങളും ഇതാ:

∙ മുംബൈ ഇന്ത്യൻസ്

ടീം: രോഹിത് ശർമ, ഹാർദിക് പാണ്ഡ്യ, കീറൻ പൊള്ളാർഡ്, ക്വിന്റൻ ഡികോക്ക്, മിച്ചൽ മക്‌ലീനാഘൻ, ജസ്പ്രീത് ബുമ്ര, ലസിത് മലിംഗ, ക്രുനാൽ പാണ്ഡ്യ, സൂര്യകുമാർ യാദവ്, അൻമോൽപ്രീത് സിങ്, ട്രെന്റ് ബോൾട്ട്, രാഹുൽ ചാഹർ, ഇഷാൻ കിഷൻ, അനുകൂൽ റോയ്, ധവാൽ കുൽക്കർണി, ആദിത്യ താരെ, ഷെർഫെയ്ൻ റുഥർഫോർഡ്, ജയന്ത് യാദവ്

ഒഴിവാക്കിയവർ: യുവരാജ് സിങ്, എവിൻ ലൂയിസ്, ആദം മിൽനെ, ജെയ്സൻ ബെഹ്റെൻഡോർഫ്, ബരീന്ദർ സ്രാൻ, ബെൻ കട്ടിങ്, അൽസാരി ജോസഫ്, ബ്യൂറൻ ഹെൻഡ്രിക്സ്, റാസിഖ് സലാം, പങ്കജ് ജയ്സ്വാൾ

ബാക്കിയുള്ള തുക: 13.05 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: ഏഴ് (രണ്ട് വിദേശ താരങ്ങൾ‍)

∙ ഡൽഹി ക്യാപിറ്റൽസ്

ടീം: ശ്രേയസ് അയ്യർ, പൃഥ്വി ഷാ, ശിഖർ ധവാൻ, ഋഷഭ് പന്ത്, ഇഷാന്ത് ശർമ, അമിത് മിശ്ര, ആവേഷ് ഖാൻ, സന്ദീപ് ലാമിച്ചനെ, കഗീസോ റബാദ, കീമോ പോൾ, അക്സർ പട്ടേൽ, ഹർഷൽ പട്ടേൽ, രവിചന്ദ്രൻ അശ്വിൻ (താര കൈമാറ്റത്തിലൂടെ വാങ്ങി), അജിൻക്യ രഹാനെ (താര കൈമാറ്റത്തിലൂടെ വാങ്ങി)

ഒഴിവാക്കിയവർ: ക്രിസ് മോറിസ്, കോളിൻ ഇൻഗ്രാം, ബി.അയ്യപ്പ, ഹനുമ വിഹാരി, ജലജ് സക്സേന, മൻജോത് കൽറ, നാഥു സിങ്, ആൻകുഷ് ബെയ്ൻസ്, കോളിൻ മണ്‍റോ

ബാക്കിയുള്ള തുക: 27.85 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 11 (5 വിദേശ താരങ്ങൾ‍)

∙ കിങ്സ് ഇലവൻ പഞ്ചാബ്

ടീം: കെ.എൽ. രാഹുൽ, ക്രിസ് ഗെയ്‍ൽ, മായങ്ക് അഗർവാൾ, കരുൺ നായർ, സർഫ്രാസ് ഖാൻ, നിക്കോളാസ് പുരാൻ, മൻദീപ് സിങ്, മുഹമ്മദ് ഷമി, മുജീബുർ റഹ്മാൻ, അർഷ്ദീപ് സിങ്, ഹാർദുസ് വിൽജോയൻ, മുരുകൻ അശ്വിൻ, ഹർപ്രീത് ബ്രാർ, ദർശൻ നൽകണ്ഡെ

ഒഴിവാക്കിയവർ: ഡേവിഡ് മില്ലർ, ആൻഡ്രൂ ടൈ, സാം കറൻ, മോയ്സസ് ഹെൻറിക്വസ്, പ്രഭ്സിമ്രാൻ സിങ്, അഗ്നിവേശ് അയാച്ചി, വരുൺ ചക്രവർത്തി

ബാക്കിയുള്ള തുക: 42.70 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 9 (നാല് വിദേശ താരങ്ങൾ‍)

∙ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്

ടീം: ദിനേഷ് കാർത്തിക്, ആന്ദ്രെ റസ്സൽ, സുനിൽ നരെയ്ൻ, കുൽദീപ് യാദവ്, ശുഭ്മാൻ ഗിൽ, ലോക്കി ഫെർഗൂസൻ, നിതീഷ് റാണ, സന്ദീപ് വാരിയർ, ഹാരി ഗുർണി, കമലേഷ് നാഗർകോട്ടി, ശിവം മാവി, സിദ്ധേഷ് ലാഡ് (താര കൈമാറ്റത്തിലൂടെ വാങ്ങി)

ഒഴിവാക്കിയവർ: റോബിൻ ഉത്തപ്പ, ക്രിസ്‍ ലിൻ, പിയൂഷ് ചാവ്‌ല, ജോ ഡെൻലി, യാറ പൃഥ്വിരാജ്, നിഖിൽ നായിക്, കെ.സി. കരിയപ്പ, മാത്യു കെല്ലി, ആൻറിച് നോർജെ, ശ്രീകാന്ത് മുണ്ഡെ, കാർലോസ് ബ്രാത്‌വയ്റ്റ്

ബാക്കിയുള്ള തുക: 35.65 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 11 (നാല് വിദേശ താരങ്ങൾ‍)

∙ രാജസ്ഥാൻ റോയൽസ്

ടീം: സ്റ്റീവ് സ്മിത്ത്, സഞ്ജു സാംസൺ, ജോഫ്ര ആർച്ചർ, ബെൻ സ്റ്റോക്സ്, ജോസ് ബട്‌ലർ, റയാൻ പരാഗ്, ശശാങ്ക് സിങ്, ശ്രേയസ് ഗോപാൽ, മഹിപാൽ ലോംറോർ, വരുൺ ആരോൺ, മനൻ വോറ, മായങ്ക് മാർക്കണ്ഡെ, രാഹുൽ ടെവാട്ടിയ (താര കൈമാറ്റത്തിലൂടെ വാങ്ങി), അങ്കിത് രാജ്പുത് (താര കൈമാറ്റത്തിലൂടെ വാങ്ങി)

ഒഴിവാക്കിയവർ: ആഷ്ടൺ ടേണർ, ഒഷെയ്ൻ തോമസ്, ശുഭം രഞ്ജനെ, പ്രശാന്ത് ചോപ്ര, ഇഷ് സോധി, ആര്യമാൻ ബിർല, ജയ്ദേവ് ഉനദ്കട്, രാഹുൽ ത്രിപാഠി, സ്റ്റ്യുവാർട്ട് ബിന്നി, ലിയാം ലിവിങ്സ്റ്റൺ, എസ്. മിഥുൻ

ബാക്കിയുള്ള തുക: 28.90 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 11 (നാല് വിദേശ താരങ്ങൾ‍)

∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ

ടീം: വിരാട് കോലി, മോയിൻ അലി, യുസ്‌വേന്ദ്ര ചെഹൽ, എ.ബി. ഡിവില്ലിയേഴ്സ്, പാർഥിവ് പട്ടേൽ, മുഹമ്മദ് സിറാജ്, പവൻ നേഗി, ഉമേഷ് യാദവ്, ഗുർകീരത് മാൻ, ദേവ്ദത്ത് പടിക്കൽ, ശിവം ദുബെ, വാഷിങ്ടൻ സുന്ദർ, നവ്ദീപ് സെയ്നി.

ഒഴിവാക്കിയവർ: മാർക്കസ് സ്റ്റോയ്നിസ്, ഷിംറോൺ ഹെറ്റ്മയർ, അക്ഷ്ദീപ് നാഥ്, നഥാൻ കൂൾട്ടർനീൽ, കോളിൻ ഡി ഗ്രാൻഡ്ഹോം, പ്രയാസ് ബർമൻ, ടിം സൗത്തി, കുൽവന്ത് ഖെജ്രോളിയ, ഹിമ്മത് സിങ്, ഹെൻറിച് ക്ലാസ്സൻ, മിലിന്ദ് കുമാർ, ഡെയ്‌ൽ സ്റ്റെയ്ൻ

ബാക്കിയുള്ള തുക: 27.90 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 12 (ആറ് വിദേശ താരങ്ങൾ‍)

∙ സൺറൈസേഴ്സ് ഹൈദരാബാദ്

ടീം: കെയ്ൻ വില്യംസൻ, ഡേവിഡ് വാർണർ, മനീഷ് പാണ്ഡെ, വിജയ് ശങ്കർ, റാഷിദ് ഖാൻ, മുഹമ്മദ് നബി, അഭിഷേക് ശർമ, ജോണി ബെയർസ്റ്റോ, വൃദ്ധിമാൻ സാഹ, ശ്രീവത്സ് ഗോസ്വാമി, ഭുവനേശ്വർ കുമാർ, ഖലീൽ അഹമ്മദ്, സന്ദീപ് ശർമ, സിദ്ധാർഥ് കൗൾ, ഷഹബാസ് നദീം, ബില്ലി സ്റ്റാൻലേക്ക്, ബേസിൽ തമ്പി, ടി.നടരാജൻ

ഒഴിവാക്കിയവർ: ദീപക് ഹൂഡ, മാർട്ടിൻ ഗപ്ടിൽ, റിക്കി ഭുയി, ഷാക്കിബ് അൽ ഹസൻ, യൂസഫ് പഠാൻ

ബാക്കിയുള്ള തുക: 17 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: 7 (രണ്ട് വിദേശ താരങ്ങൾ‍)

∙ ചെന്നൈ സൂപ്പർ കിങ്സ്

ടീം: എം.എസ്. ധോണി, സുരേഷ് റെയ്ന, ഫാഫ് ഡുപ്ലേസി, അമ്പാട്ടി റായുഡു, മുരളി വിജയ്, ഋതുരാജ് ഗെയ്ക്‌വാദ്, ഷെയ്ൻ വാട്സൻ, ഡ്വെയിൻ ബ്രാവോ, കേദാർ ജാദവ്, ലുങ്കി എൻഗിഡി, രവീന്ദ്ര ജഡേജ, മിച്ചൽ സാന്റ്നർ, മോനു കുമാർ, എൻ. ജഗദീശൻ, ഹർഭജൻ സിങ്, കരൺ ശർമ, ഇമ്രാൻ താഹിർ, ദീപക് ചാഹർ, കെ.എം. ആസിഫ്

ഒഴിവാക്കിയവർ: മോഹിത് ശർമ, സാം ബില്ലിങ്സ്, ഡേവിഡ് വില്ലി, സ്കോട്ട് കുഗ്ഗെലെയ്ൻ, ധ്രുവ് ഷോറെ, ചൈതന്യ ബിഷ്ണോയ്

ബാക്കിയുള്ള തുക: 14.60 കോടി രൂപ

ലേലത്തിലെടുക്കാവുന്ന താരങ്ങളുടെ എണ്ണം: അഞ്ച് (രണ്ട് വിദേശ താരങ്ങൾ‍)

English Summary:  IPL 2020 PLAYER CONTRACT EXTENSIONS ANNOUNCED

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com