ADVERTISEMENT

ന്യൂഡൽഹി ∙ ടീമിൽ ഒത്തിണക്കമുണ്ടാകാൻ ഒന്നിച്ചു കളിച്ചാലും മീറ്റിങ്ങ് കൂടിയാലും മാത്രം പോര; ഒന്നിച്ച് വിനോദയാത്ര ചെയ്യുകയും വേണം.

അതും കടുവാ സങ്കേതങ്ങളിലുൾപ്പെടെ. നാഗർഹൊള നാഷനൽ പാർക്കിൽ കടുവ സവാരിയിലാണ് ഇന്ത്യൻ അണ്ടർ–19 ക്രിക്കറ്റ് ടീം ഇപ്പോൾ. നാഷനൽ ക്രിക്കറ്റ് അക്കാദമി ഡയറക്ടറും ഇന്ത്യൻ ജൂനിയർ ടീമുകളുടെ മെന്ററുമായ രാഹുൽ ദ്രാവിഡിന്റെ ‘ഐഡിയ’കളാണ് ഇവയെല്ലാം.

മുൻപ് അണ്ടർ 19 കോച്ച് ആയിരുന്ന സമയത്തും കളിക്കാർ തമ്മിലുള്ള ബന്ധം ദൃഢമാക്കാൻ ട്രക്കിങ് ഉൾപ്പെടെയുള്ള പരിപാടികൾ ദ്രാവിഡ് നടത്തിയിരുന്നു.

‘ഇതെല്ലാം ദ്രാവിഡിന്റെ പദ്ധതിയാണ്. ഇത്തരം യാത്രകൾ കളിക്കാർ പരസ്പരം കൂടുതൽ മനസ്സിലാക്കാനും അടുത്ത് ഇടപഴകാനും സഹായിക്കും.

പലതരം സന്ദർഭങ്ങളിലൂടെ കടന്നു പോകുന്നതിനാൽ അവരുടെ മനോബലം കൂടാനും ഇതു സഹായിക്കും’ – എൻസിഎ കോ–ഓർഡിനേറ്റർ തുഫാൻ ഘോഷ് പറഞ്ഞു. ജനുവരിയിൽ ദക്ഷിണാഫ്രിക്കയിൽ നടക്കാനിരിക്കുന്ന അണ്ടർ–19 ലോകകപ്പിന്റെ മുന്നൊരുക്കത്തിലാണ് ഇന്ത്യൻ ടീം ഇപ്പോൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com