ADVERTISEMENT

ന്യൂഡൽഹി∙ ട്വന്റി20 ക്രിക്കറ്റിലെ വമ്പൻ റെക്കോർഡ് സ്വന്തമാക്കാനൊരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി. ഞായറാഴ്ച ഗുവാഹത്തിയിൽ നടക്കുന്ന മത്സരത്തിൽ ഒരു റൺസെടുത്താൽ ട്വന്റി20യിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന നേട്ടം കോലിയുടെ പേരിലാകും. ഇക്കാര്യത്തിൽ കോലിക്കൊപ്പം മത്സരിക്കുന്നത് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. കോലിക്കും രോഹിതിനും ട്വന്റി20യിൽ ഇപ്പോൾ 2,633 റൺസ് വീതമാണ് ഉള്ളത്.

ശ്രീലങ്കയ്ക്കെതിരായ ട്വന്റി20യില്‍ രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ കോലിക്ക് അനായാസം രോഹിതിനെ പിന്നിലാക്കി ഒന്നാമതെത്താം. കഴിഞ്ഞ മാസം വെസ്റ്റിൻഡീസിനെതിരെ നടന്ന ട്വന്റി20 പരമ്പരയില്‍ തകർപ്പൻ ഫോമിലായിരുന്നു ഇന്ത്യൻ നായകൻ. ഒന്നാം ട്വന്റി20യിൽ 50 പന്തുകളിൽനിന്നു കോലി നേടിയത് 94 റണ്‍സ്. മൂന്നാം മത്സരത്തിൽ 29 പന്തിൽ 70 റൺസെടുത്തു. ശ്രീലങ്കയ്ക്കെതിരെയും ഇതേ ഫോമിൽ കളിച്ച് ഓസ്ട്രേലിയയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ഒരുങ്ങുകയാണ് കോലി.

ബംഗ്ലദേശ്, വെസ്റ്റിൻഡീസ് ടീമുകൾക്കെതിരായ പരമ്പര വിജയങ്ങളുമായാണ് ടീം ഇന്ത്യ ശ്രീലങ്കയെ നേരിടാനിറങ്ങുന്നത്. ശ്രീലങ്കയ്ക്കെതിരെ ട്വന്റി20യിൽ മികച്ച റെക്കോർഡുള്ള ഇന്ത്യ വിജയത്തിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ല. ട്വന്റി20 പരമ്പരകളിൽ ഏറ്റമുട്ടിയപ്പോൾ ഇതുവരെ ഇന്ത്യയെ തോൽപിക്കാൻ ലങ്കയ്ക്കു സാധിച്ചിട്ടില്ല.

ട്വന്റി20 പരമ്പരയ്ക്കുള്ള ടീമുകൾ ഇങ്ങനെ– 

ഇന്ത്യ– വിരാട് കോലി (ക്യാപ്റ്റൻ), ശിഖർ ധവാൻ, കെ.എല്‍. രാഹുൽ, ശ്രേയസ് അയ്യർ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, ശിവം ദുബെ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജസ്പ്രീത് ബുമ്ര, നവ്ദീപ് സെയ്നി, ഷാർദൂൽ ഠാക്കൂർ, മനീഷ് പാണ്ഡെ, വാഷിങ്ടൻ സുന്ദർ, സഞ്ജു സാംസൺ

ശ്രീലങ്ക– ലസിത് മലിംഗ (ക്യാപ്റ്റൻ), ധനുഷ്ക ഗുണതിലക, അവിഷ്ക ഫെർണാണ്ടോ, എയ്ഞ്ചലോ മാത്യൂസ്, ദസുൻ സനക, കുശാൽ പെരേര, നിരോഷൻ ഡിക്‌വെല്ല, ധനഞ്ജയ ഡിസിൽവ, ഇസുരു ഉഡാന, ബാനുക രജപക്ഷ, ഒശാദ ഫെർണാണ്ടോ, വനിന്ദു ഹസരങ്ക, ലഹിരു കുമര, കുശാൽ മെൻഡിസ്, ലക്ഷൻ സന്ദാകൻ, കസുൻ രജിത.

English Summary: Virat Kohli one run away from massive T20I world record

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com