ADVERTISEMENT

തിരുവനന്തപുരം∙ പുതിയ താരങ്ങളെ കണ്ടെത്താനായി കേരള ക്രിക്കറ്റ് അസോസിയേഷൻ 8 ടൂർണമെന്റുകളെ എലീറ്റ് ഗ്രൂപ്പിൽ ഉൾപ്പെടുത്തുന്നു. ദേശീയ ടൂർണമെന്റുകളായ മുരുഗൻ സിസിയുടെ സെലസ്റ്റിയൽ ട്രോഫി (തിരുവനന്തപുരം), എറണാകുളം സിസിയുടെ കോറോമാൻഡൽ ടൂർണമെന്റ് (എറണാകുളം), ജോളി റോവേഴ്സ് സിസിയുടെ എം.എസ്.നായർ ടൂർണമെന്റ് (പെരിന്തൽമണ്ണ) എന്നിവയാണ് എലീറ്റ് പട്ടികയിൽ ഉൾപ്പെടുത്തിയ ഏകദിന ടൂർണമെന്റുകൾ. പൂജ ടൂർണമെന്റ് (തൃപ്പൂണിത്തുറ) ഹെറിറ്റേജ് വിഭാഗത്തിൽ ഉൾപ്പെടുത്തി. 

ട്വന്റി20 പട്ടികയിൽ ദേശീയ ടൂർണമെന്റുകളായ മുത്തൂറ്റ് പാപ്പച്ചൻ ടൂർണമെന്റ് (എറണാകുളം), സാംഗോസ് കപ്പ് (കാസർകോട്), സംസ്ഥാനതല ടൂർണമെന്റുകളായ ആലപ്പുഴ സിസിയുടെ ഭുവനേശ്വരൻ മെമ്മോറിയൽ കപ്പ് (ആലപ്പുഴ), മാർഷൽസ് സിസിയുടെ ക്യാപ്റ്റൻ ജെറി പ്രേംരാജ് ടൂർണമെന്റ് (തിരുവനന്തപുരം) എന്നിവയെ ഉൾപ്പെടുത്തി. ടൂർണമെന്റുകളുടെ നടത്തിപ്പിനു സാമ്പത്തികസഹായത്തിനു പുറമെ അംപയർമാർ, വിഡിയോ അനലിസ്റ്റ്, കെസിഎ മൈതാനങ്ങൾ എന്നിവയും കെസിഎ നൽകും.

English Summary: KCA will add 8 tournaments to elite group

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com