ADVERTISEMENT

ന്യൂഡൽഹി ∙ തുടർച്ചയായ മൂന്നാം വർഷവും ഇന്ത്യയിലെ സെലിബ്രിറ്റികളിൽ ബ്രാൻഡ് മൂല്യത്തിൽ ഒന്നാമനായി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി. മറ്റു കായികതാരങ്ങളെയും ബോളിവുഡ് താരങ്ങളെയും മറികടന്നാണു കോലി 2019ലെ കണക്കുകളിലും ഒന്നാം സ്ഥാനം നിലനിർത്തിയത്. 2–ാം സ്ഥാനത്തുള്ള നടൻ അക്ഷയ് കുമാറിനെക്കാൾ ഇരട്ടിയാണു കോലിയുടെ ബ്രാൻഡ് മൂല്യം. പട്ടികയിലെ ആദ്യ ഇരുപതിൽ നാലു പേർ ക്രിക്കറ്റ് താരങ്ങളാണ്. മുൻ ക്യാപ്റ്റൻ മഹേന്ദ്രസിങ് ധോണി 9–ാം സ്ഥാനത്തുണ്ട്. സച്ചിൻ തെൻഡുൽക്കർ 15–ാം സ്ഥാനത്തും രോഹിത് ശർമ 20–ാം സ്ഥാനത്തുമുണ്ട്. കളത്തിൽ ഏറെക്കുറെ തുല്യശക്തികളാണെങ്കിലും ബ്രാൻഡ് മൂല്യത്തിൽ രോഹിത്തിന്റെ പത്തിരട്ടി കരുത്തനാണ് കോലിയെന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ദ് ഡഫ് ആൻഡ് 'ഫെൽപ്സ് സെലിബ്രിറ്റി ബ്രാൻഡ് പഠനത്തിലേതാണു കണക്കുകൾ. ഒരു സെലിബ്രിറ്റിക്ക് ജോലിയിൽനിന്നും പരസ്യങ്ങളിൽനിന്നും ഉൾപ്പെടെ ലഭിക്കുന്ന വരുമാനത്തിന്റെയും പ്രശസ്തിയുടെയും ആനുപാതികമായാണ് ബ്രാൻഡ് വാല്യു കണക്കാക്കുന്നത്.

∙ ടോപ് 10 (സ്ഥാനം, പേര്, ബ്രാൻഡ് മൂല്യം രൂപയിൽ)

1. വിരാട് കോലി: 1689 കോടി

2. അക്ഷയ് കുമാർ: 743 കോടി

3. ദീപിക പദുക്കോൺ: 665 കോടി

4. രൺവീർ സിങ്: 665 കോടി

5. ഷാറുഖ് ഖാൻ: 470 കോടി

6. സൽമാൻ ഖാൻ: 396 കോടി

7. ആലിയ ഭട്ട്: 326 കോടി

8. അമിതാഭ് ബച്ചൻ: 302 കോടി

9. എം.എസ്.ധോണി: 293 കോടി

10. ആയുഷ്മാൻ ഖുറാന: 286 കോടി

(തെൻഡുൽക്കർ 178 കോടി, രോഹിത് 163 കോടി)

English Summary: Kohli’s brand value highest among celebrities, 10 times more than Rohit: Duff & Phelps study

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com