ADVERTISEMENT

ഇസ്‌ലാമാബാദ്∙ സമൂഹമാധ്യമങ്ങളിൽ സജീവമായി പാക്കിസ്ഥാൻ ക്രിക്കറ്റ് താരം ഉമർ അക്മലിനു സംഭവിച്ചൊരു കൈപ്പിഴ ട്വിറ്ററിൽ വൈറലാകുന്നു. സെൽഫികൾ പകർത്തി സമൂഹമാധ്യമങ്ങളഴിൽ പങ്കുവയ്ക്കുന്ന കാര്യത്തിൽ മുൻപന്തിയിലുള്ള ഉമർ അക്മ‌ലിന്, പുതിയതായി പങ്കുവച്ച സെൽഫിക്കൊപ്പം കുറിച്ചിട്ട വാക്കുകളാണ് വിനയായത്. മുൻ പാക്കിസ്ഥാൻ താരം കൂടിയായ അബ്ദുൽ റസാഖിനൊപ്പമുള്ളതായിരുന്നു ആ സെൽഫി. അതിനൊപ്പം അക്മൽ കുറിച്ച വാക്കുകളിങ്ങനെ: Mother from another brother. ഉദ്ദേശിച്ചത് Brother from another mother എന്നാണെന്നു വ്യക്തം.

പിഴവു മനസ്സിലാക്കിയ ഉടൻ അക്മൽ ട്വീറ്റ് ഡിലീറ്റ് ചെയ്തെങ്കിലും അതിന്റെ ‘ഖ്യാതി’ അപ്പോഴേക്കും അതിർത്തി കടന്നിരുന്നു. അക്മലിന്റെ പിഴവ് ആരാധകർ ഏറ്റെടുത്തതോടെ പുതിയൊരു ഹാഷ്ടാഗും ട്വിറ്ററിൽ ട്രെന്റിങ്ങായി. ഉമർ അക്മലിന്റെ ഉദ്ധരണികൾ എന്ന അർഥത്തിൽ #UmarAkmalQuote എന്ന ഹാഷ്ടാഗാണിത്. വിഖ്യാതമായ ഉദ്ധരണികളുടെ വാക്കുകൾ ക്രമം തെറ്റിച്ചാണ് ഈ ഹാഷ്ടാഗിൽ പ്രചരിക്കുന്നത്.

അതേസമയം, സമൂഹമാധ്യമങ്ങളിൽ മാത്രമല്ല ക്രിക്കറ്റ് കരിയറിലും ഉമർ അക്മൽ കനത്ത തിരിച്ചടി നേരിട്ട ദിവസമാണിത്. പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡിന്റെ (പിസിബി) അഴിമതി വിരുദ്ധ വിഭാഗം ഉമർ അക്മലിന് സസ്പെൻഷൻ ഏർപ്പെടുത്തിയത് ഇന്നാണ്. സസ്പെൻഷൻ ഏർപ്പെടുത്താനുള്ള കാരണം പിസിബി വ്യക്തമാക്കിയിട്ടില്ല. ഇതോടെ, ഇന്ന് ആരംഭിക്കുന്ന പാക്കിസ്ഥാൻ സൂപ്പർ ലീഗിൽ (പിഎസ്എൽ) ഇരുപത്തൊൻപതുകാരനായ ഉമർ അക്മലിന് കളിക്കാനാകില്ല. ഉമറിന്റെ ടീമായ നിലവിലെ ചാംപ്യൻമാർ കൂടിയായ ക്വേട്ടാ ഗ്ലാഡിയേറ്റേഴ്സിന് പകരം കളിക്കാരനെ ഉൾപ്പെടുത്താൻ അനുമതി നൽകും.

English Summary: ‘The court is in your ball’: Twitterati troll Umar Akmal, start a new hashtag in his name

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com