ADVERTISEMENT

ദുബായ് ∙ ന്യൂസീലൻഡിൽ രണ്ടു ടെസ്റ്റുകളുടെ പരമ്പരയിൽ സമ്പൂർണ പരാജയമായിരുന്നിട്ടും ഐസിസി ടെസ്റ്റ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നഷ്ടപ്പെടാതെ ഇന്ത്യ. ഇന്നലെ പുറത്തിറക്കിയ പുതിയ റാങ്കിങ് അനുസരിച്ച് രണ്ടാം സ്ഥാനക്കാരായ ന്യൂസീലൻഡിനെക്കാൾ (110) ആറു പോയിന്റ് മുന്നിലാണ് ഇന്ത്യ (116). ഓസ്ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്(108). 

നാല് ഇന്നിങ്സുകളിലായി ആകെ 38 റൺസ് മാത്രം നേടാനായ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി റാങ്കിങ്ങിലെ രണ്ടാം സ്ഥാനവും നിലനിർത്തി. ഓസ്ട്രേലിയൻ ക്രിക്കറ്റർ സ്റ്റീവ് സ്മിത്താണ് ഒന്നാം സ്ഥാനത്ത്. കോലിയെക്കാൾ 25 പോയിന്റ് ലീഡ്.

അരങ്ങേറ്റ ടെസ്റ്റ് കളിച്ച ഉയരക്കാരൻ കിവീസ് ബോളർ കൈൽ ജയ്മിസൻ 80–ാം സ്ഥാനത്തുനിന്നും 43–ാം റാങ്കിലെത്തി. 

ന്യൂസീലൻഡ് ഓപ്പണർ ടോം ബ്ലൻഡെൽ 46ൽനിന്നും 27ലും ഇന്ത്യൻ ഓപ്പണർ പൃഥ്വി ഷാ 17 സ്ഥാനങ്ങൾ മുന്നേറി 76ലും എത്തി. ബോളർമാരിൽ, കിവീസ് പരമ്പരയിലെ മാൻ ഓഫ് ദ് സീരിസായി തിരഞ്ഞെടുക്കപ്പെട്ട ടിം സൗത്തി നാലാം സ്ഥാനത്തെത്തി. 

ജസ്പ്രീത് ബുമ്ര(7), ട്രെന്റ് ബോൾട്ട് (9) എന്നിവർ ടോപ് 10ലും തിരിച്ചെത്തി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com