ADVERTISEMENT

ചെന്നൈ∙ കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഐപിഎൽ റദ്ദാക്കിയേക്കുമെന്ന റിപ്പോർട്ടുകൾ ശരിവയ്ക്കുന്ന സൂചനകളുമായി സൺറൈസേഴ്സ് ഹൈദരാബാദിന്റെ ഇന്ത്യൻ താരം വിജയ് ശങ്കർ രംഗത്ത്. ഈ മാസം 29ന് ആരംഭിക്കേണ്ടിയിരുന്ന ഐപിഎൽ വൈറസ് ഭീതിയെത്തുടർന്ന് ഏപ്രിൽ 15ലേക്ക് മാറ്റിയിരുന്നു. എന്നാൽ, ക്ലബ്ബ് അധികൃതരുടെ ഭാഗത്തുനിന്ന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വിജയ് ശങ്കർ വ്യക്തമാക്കി.

‘ഇല്ല. ഇതുവരെ യാതൊരു മെസേജുമില്ല. പക്ഷേ, കാര്യങ്ങളുടെ പോക്ക് കൂടുതൽ ഗുരുതരാവസ്ഥയിലേക്കായതിനാൽ ഐപിഎൽ നടക്കുമോ എന്ന കാര്യത്തിൽ ഇപ്പോൾ ഒന്നും പറയാനാകില്ല. കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ’ – വിജയ് ശങ്കർ പറഞ്ഞു.

‘നിലവിൽ വീട്ടിലിരിപ്പാണ് ഞാൻ. പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. ഐപിഎല്ലിനേക്കുറിച്ചോ ക്രിക്കറ്റിനേക്കുറിച്ചോ ഇപ്പോൾ ചിന്തിക്കുന്നില്ല. കാരണം, കൊറോണ വൈറസ് ലോകത്ത് സൃഷ്ടിച്ച അവസ്ഥ അത്രമാത്രം ഭീകരമാണ്’ – വിജയ് ശങ്കർ ചൂണ്ടിക്കാട്ടി.

ഇറ്റലിയിലെയും ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെയും ആളുകളുടെ അവസ്ഥ ഞെട്ടിപ്പിക്കുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും സുരക്ഷിതമായി വീട്ടിരിക്കുക മാത്രമാണ് ചെയ്യാനുള്ളത്. വീടിന്റെ സുരക്ഷിതത്വത്തിനുള്ളിൽ ചെയ്യാവുന്നതു മാത്രം ചെയ്യുക’ – വിജയ് ശങ്കർ പറഞ്ഞു.

English Summary: Vijay Shankar reveals no contact from franchise regarding fate of IPL 2020

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com