ADVERTISEMENT

ബെംഗളൂരു∙ ടിക്ടോക്കിൽ തുടർച്ചയായി വിഡിയോ ചെയ്യുന്ന പതിവ് അവസാനിപ്പിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചെഹലിന് വെസ്റ്റിൻഡീസ് സൂപ്പർതാരം ക്രിസ് ഗെയ്‍ലിന്റെ ‘മുന്നറിയിപ്പ്’. തുടർച്ചയായി ചെഹൽ ചെയ്യുന്ന വിഡിയോകൾ കണ്ട് മടുത്തെന്ന് ചൂണ്ടിക്കാട്ടിയാണ് ഗെയ്‍ലിന്റെ രംഗപ്രവേശം. ഇൻസ്റ്റഗ്രാമിലെ ലൈവ് ചാറ്റിനിടെയാണ് ചെഹലിന്റെ ടിക്ടോക് വിഡിയോകളെ ഗെയ്‍ൽ പരിഹസിച്ചത്. ഐപിഎൽ ടീമായ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിൽ മുൻപ് സഹതാരങ്ങളായിരുന്നു ഇരുവരും.

‘ഇപ്പോൾത്തന്നെ ടിക്ടോക് അവസാനിപ്പിക്കണം’ എന്നായിരുന്നു ലൈവ് ചാറ്റിൽ ഗെയ്‍ലിന്റെ ആവശ്യം. അല്ലെങ്കിൽ നിങ്ങളെ ബ്ലോക്ക് ചെയ്യാൻ ടിക്ടോക്കിനോട് ആവശ്യപ്പെടുമെന്നും ഗെയ്‍ൽ കളിയാക്കി.

‘ടിക്ടോക്കിനോട് നിങ്ങളെ ബ്ലോക്ക് ചെയ്യാൻ ആവശ്യപ്പെടാൻ പോവുകയാണ് ഞാൻ. ഇത് സീരിയസായി പറയുന്നതാണ്. നിങ്ങളുടെ വിഡിയോകൾ സമൂഹമാധ്യമങ്ങളിൽ എന്തൊരു അസ്വസ്ഥതയാണ് സൃഷ്ടിക്കുന്നത്. ഇപ്പോൾത്തന്നെ ഇതെല്ലാം അവസാനിപ്പിക്കുന്നതാണ് നല്ലത്. ഞങ്ങളെല്ലാം നിങ്ങളെക്കൊണ്ട് മടുത്തു. ഇനി എന്റെ ജീവിതത്തിൽ നിങ്ങളെ ടിക്ടോക്കിൽ കണ്ടുപോകരുത്. ഞാൻ നിങ്ങളെ ബ്ലോക്ക് ചെയ്യാൻ പോവുകയാണ്’ – ഗെയ്‍ൽ പറഞ്ഞു.

@yuzvendrachahal

Bored in the house 👀 😂 ##quarantine ##stayathome🙏🏻 @rameetsandhuu 🤣 @tiktok_india

♬ original sound - Yuzvendra Chahal

യുസ്‌വേന്ദ്ര ചെഹലിന്റെ ടിക്ടോക് വിഡിയോകളെ കളിയാക്കി ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഐപിഎല്ലിൽ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ താരമായ കോലി‍, സഹതാരമായ എ.ബി. ഡിവില്ലിയേഴ്സുമായി നടത്തിയ മറ്റൊരു ലൈവ് ചാറ്റിലാണ് ചെഹലിന്റെ ടിക്ടോക് വിഡിയോകളെ പരിഹസിച്ചത്. റോയൽ ചാലഞ്ചേഴ്സിൽ ഇരുവരുടെയും സഹതാരമാണ് ചെഹൽ.

@yuzvendrachahal

First tik tok video with dad 🙈 DaD & Son ❤️ ##quarantine ##familytime ##staysafe

♬ original sound - SOHAIL SHAIKH

‘ടിക്ടോക്കിൽ പോയി യുസ്‌വേന്ദ്ര ചെഹലിന്റെ വിഡിയോകൾ കണ്ടുനോക്കൂ. ഈ മനുഷ്യൻ രാജ്യാന്തര ക്രിക്കറ്റിൽ കളിക്കുന്നയാളാണെന്ന് നിങ്ങൾക്ക് ഒരിക്കലും തോന്നില്ല. അയാൾക്ക് 29 വയസ്സുണ്ടെന്ന് ഓർക്കണം. ആ വിഡിയോകൾ പോയി കണ്ടുനോക്കൂ. ശരിക്കും ഒരു കോമാളി തന്നെ’ – കോലി പരിഹസിച്ചു.

English Summary: ‘I am going to tell TikTok to block you’ – Chris Gayle to ‘annoying’ Yuzvendra Chahal on social media

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com