ADVERTISEMENT

നിർണായകഘട്ടങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുന്ന ടീമായി കേരളത്തെ മാറ്റുകയാണു ലക്ഷ്യമെന്ന് രഞ്ജി ക്രിക്കറ്റ് ടീമിന്റെ പുതിയ പരിശീലകൻ ടിനു യോഹന്നാൻ. രാജ്യാന്തര നിലവാരമുള്ള കളിക്കാർ കേരളത്തിനുണ്ട്. 

നിയമനം ബഹുമതി

കേരള ടീം പരിശീലകനായി നിയമിക്കപ്പെട്ടത് ബഹുമതിയായി കാണുന്നു. കേരളത്തിൽ നിന്നാണ് രാജ്യാന്തര ക്രിക്കറ്റ് കളിക്കാരനായി ഞാൻ വളർന്നത്. കേരള ക്രിക്കറ്റിന്റെ പുരോഗതിക്കായി കഴിവിന്റെ പരമാവധി കാര്യങ്ങൾ ചെയ്യും.

ഒരുക്കം ഉടൻ

ലോക്ഡൗണായതിനാൽ മാസങ്ങളായി കളിക്കാർക്ക് മൈതാനത്തിറങ്ങാൻ കഴിഞ്ഞിട്ടില്ല. പക്ഷേ, വീടുകളിൽ അവർ ഫിറ്റ്നെസ് കാത്തുസൂക്ഷിക്കുന്നുണ്ട്. കളിക്കാരുമായി ഉടൻ തന്നെ ഓൺലൈൻ കൂടിക്കാഴ്ച നടത്തും. 5 പേർ വീതമുള്ള സംഘവുമായിട്ടായിരിക്കും കൂടിക്കാഴ്ച. അവരുടെ കായികക്ഷമത ഉൾപ്പെടെ വിലയിരുത്തും. പരിശീലനം ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ കൂടിക്കാഴ്ചയ്ക്കു ശേഷം തീരുമാനിക്കും.

കളിക്കാരെ അറിയാം

2014 മുതൽ 2018 വരെ കേരള ടീമിനൊപ്പം ഞാനുണ്ടായിരുന്നു. ടീമിലെ മിക്ക കളിക്കാരെയും നന്നായി അറിയാം. 

വെല്ലുവിളി

ഓൺലൈൻ പരിശീലനങ്ങൾക്ക് പരിമിതികളുണ്ട്. കോവിഡ് നിയന്ത്രണങ്ങൾ മാറുമ്പോഴേയ്ക്കും കളിക്കാരെ പൂർണസജ്ജരാക്കുകയെന്നതാണ് വെല്ലുവിളി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com