ADVERTISEMENT

ന്യൂഡൽഹി∙ കൊറോണ വൈറസ് വ്യാപനത്തോടെ ലോക്ഡൗണിലായ മനുഷ്യർക്കൊപ്പം പ്രതിസന്ധിയിലായത് ഒട്ടേറെ മൃഗങ്ങളുടെ ജീവനും കൂടിയാണ്. ഇതിനിടെ, വഴിയരികിൽ അലഞ്ഞുനടക്കുന്ന ഒരുകൂട്ടം കന്നുകാലികള്‍ക്ക് ഭക്ഷണം നൽകുന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാന്റെയും കുടുംബത്തിന്റെയും വിഡിയോ ശ്രദ്ധേയമാകുന്നു. യാത്രമധ്യേ വഴിയരികിൽ കണ്ട കന്നുകാലികള്‍ക്കാണ് ധവാനും കുടുംബവും ഭക്ഷണം നൽകിയത്. വിശക്കുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകിയതിലൂടെ മകൻ സൊരാവറിനെ ‘ജീവിതത്തിന്റെ മൂല്യം പഠിപ്പിക്കാനാണ്’ ശ്രമിച്ചതെന്ന് ഇൻസ്റ്റഗ്രാമിൽ വിഡിയോ പങ്കുവച്ച് ധവാൻ കുറിച്ചു.

‘ഒരു പിതാവെന്ന നിലയിൽ മകനെ ജീവിതത്തിന്റെ ശരിയായ മൂല്യങ്ങൾ പഠിപ്പിക്കേണ്ടത് വളരെ പ്രധാനമാണ്. അതിലൊന്ന് മറ്റുള്ളവരോട് അനുകമ്പ കാട്ടുകയാണ്. പ്രത്യേകിച്ചും ബുദ്ധിമുട്ടനുഭവിക്കുന്നവരോട്. വിശന്നു വലയുന്ന മൃഗങ്ങൾക്ക് ഭക്ഷണം നൽകുന്നത് ഈ പ്രതിസന്ധി ഘട്ടത്തിൽ പ്രധാനമാണെന്ന് ഞാൻ കരുതുന്നു. അത്തരമൊരു പ്രധാനപ്പെട്ട പാഠം എന്റെ മകന് പകർന്നുകൊടുക്കാൻ കഴിഞ്ഞതിൽ അഭിമാനമുണ്ട്. നിങ്ങളും ഇതുപോലുള്ള ചെറിയ കാര്യങ്ങൾ ചെയ്യൂ’ – ധവാൻ കുറിച്ചു.

ഇന്ത്യൻ ടീമിൽ ധവാന്റെ സഹതാരമായിരുന്ന ഹർഭജൻ സിങ്, നിലവിൽ സഹതാരമായ കുൽദീപ് യാദവ് തുടങ്ങിയവർ ധവാന്റെ പോസ്റ്റിനു ചുവട്ടിൽ പ്രതികരണവുമായെത്തി. ഒട്ടേറെ ആരാധകരും ധവാന്റെ സൽപ്രവർത്തിയെ അഭിനന്ദിച്ചു. വിഡിയോ കാണാം:

English Summary: Shikhar Dhawan Feeds "Hungry Animals" With Family, Harbhajan Singh, Kuldeep Yadav Applaud Batsman

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com