ADVERTISEMENT

ന്യൂഡൽഹി∙ ലഡാക്കിലെ അതിർത്തി മേഖലയിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദർശനം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃമികവിന്റെ തെളിവാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ട്വിറ്ററിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ധവാൻ മോദിയെ പുകഴ്ത്തിയത്. ബിജെപി എംപിയും മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവുമായ ഗൗതം ഗംഭീർ, സുരേഷ് റെയ്ന തുടങ്ങിയവരും മോദിയുടെ ലഡാക്ക് സന്ദർശനത്തിലെ പ്രസംഗം ട്വിറ്ററിൽ പങ്കുവച്ചു. സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്ത്, കരസേനാ മേധാവി ജനറൽ എം.എം. നരവനെ എന്നിവർക്കൊപ്പം വെള്ളിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ലഡാക്കിലെ ലേയിലെത്തിയത്. ഗല്‍വാൻ ഏറ്റുമുട്ടലിൽ പരുക്കേറ്റ സൈനികരെ അദ്ദേഹം ആശുപത്രിയിൽ സന്ദർശിക്കുകയും ചെയ്തു.

‘ലഡാക്കിലെ സൈന്യത്തെ സന്ദർശിക്കുക വഴി മഹത്തായ നേതൃമികവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ജി പ്രകടമാക്കിയത്. നമുക്കായി സ്വന്തം ജീവിതം പോലും അപകടത്തിലാക്കുന്ന സൈനികർക്ക് വീര്യം പകരുന്ന നടപടിയാണത്’ – ധവാൻ ട്വിറ്ററിൽ കുറിച്ചു.

അധിനവേശത്തിലൂടെ ഭൂവിസ്തൃതി കൂട്ടാനുള്ള ശ്രമങ്ങൾ മാനവികതയ്ക്കും ലോക സമാധാനത്തിനും ഭീഷണിയാണെന്നും അങ്ങനെ ചെയ്തവരെല്ലാം തകർന്നുവീണ ചരിത്രമാണുള്ളതെന്നും ലഡാക്കിൽ നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അസാമാന്യ പോരാട്ടവീര്യം പുറത്തെടുത്ത സൈനികരെയോർത്ത് രാജ്യം അഭിമാനിക്കുന്നുവെന്നും കര, വ്യോമ, ഐടിബിപി സേനാംഗങ്ങളെ അഭിസംബോധന ചെയ്തുള്ള അര മണിക്കൂർ പ്രസംഗത്തിൽ മോദി പറഞ്ഞു.

English Summary: hikhar Dhawan, Gautam Gambhir Laud PM Narendra Modi’s Motivational Speech at Leh/Ladakh Amid India-China Stand-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com