ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം അമ്പാട്ടി റായുഡുവിനും ഭാര്യ വിദ്യയ്ക്കും പെണ്‍കുഞ്ഞ് പിറന്നു. ഇന്ത്യൻ പ്രീമിയർ ലീഗിൽ റായുഡുവിന്റെ ടീമായ ചെന്നൈ സൂപ്പർ കിങ്സാണ് ഈ സന്തോഷ വാർത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഞായറാഴ്ചയാണ് ഇരുവർക്കും കുഞ്ഞു ജനിച്ചത്. ഇരുവരെയും അഭിനന്ദിച്ച് സുരേഷ് റെയ്ന ഉൾപ്പെടെയുള്ള താരങ്ങൾ ട്വിറ്ററിലൂടെ രംഗത്തെത്തി.

റായുഡുവും വിദ്യയും കുഞ്ഞും ഉൾപ്പെടുന്ന ചിത്രവും ചെന്നൈ സൂപ്പർ കിങ്സ് ട്വീറ്റ് ചെയ്തിട്ടുണ്ട്. 2009 ഫെബ്രുവരി 14നാണ് റായുഡുവും വിദ്യയും വിവാഹിതരായത്. മറ്റു ക്രിക്കറ്റ് താരങ്ങളുടെ ഭാര്യമാരേപ്പോലെ പൊതുവേദികളിൽ പ്രത്യക്ഷപ്പെടുന്നതിൽ അത്ര താൽപര്യമില്ലാത്തയാളാണ് റായുഡുവിന്റെ ഭാര്യ വിദ്യ. ഒരിക്കൽ മാത്രം ചെന്നൈ ഐപിഎൽ കിരീടം ചൂടിയ സമയത്ത് കിരീടത്തിനൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.

കുഞ്ഞു ജനിച്ചതിനു പിന്നാലെ റായുഡുവിനെയും വിദ്യയെയും അഭിനന്ദിച്ച് ഇന്ത്യൻ ടീമിലും ചെന്നൈ സൂപ്പർ കിങ്സിലും റായുഡുവിന്റെ സഹതാരമായ സുരേഷ് റെയ്ന ട്വീറ്റ് ചെയ്തു. ‘കുഞ്ഞിന്റെ പിറവിയിൽ റായുഡുവിനും വിദ്യയ്ക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. വലിയൊരു അനുഗ്രഹമാണത്. കുഞ്ഞിനൊപ്പമുള്ള ഓരോ നിമിഷവും ആസ്വദിച്ച് ചെലവഴിക്കുക. സന്തോഷപ്രദമായ ജീവിതം ആശംസിക്കുന്നു’ – റെയ്ന ട്വിറ്ററിൽ കുറിച്ചു.

English Summary: Ambati Rayudu and wife Vidya blessed with a baby girl

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com