ADVERTISEMENT

വാഷിങ്ടൻ∙ ഈദിന് ബംഗ്ലദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസൻ ഭാര്യയ്ക്കു സമ്മാനമായി നൽകിയത് മെഴ്സിഡീസ് ബെൻസ് കാർ. കോവിഡ് മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടർന്ന് കഴിഞ്ഞ മാർച്ച് മുതൽ ഷാക്കിബും ഭാര്യ ഉമ്മെ അഹമ്മദ് ശിശിരും യുഎസിലാണുള്ളത്. കോവിഡ് കാലമായിരുന്നെങ്കിലും ആഘോഷ ദിവസം ഭാര്യയെ സന്തോഷിപ്പിക്കാന്‍ ഷാക്കിബ് മറന്നില്ല. ഷാക്കിബ് സമ്മാനമായി നൽകിയ കാറിന്റെ ചിത്രങ്ങള്‍ ഉമ്മെ അഹമ്മദ് ശിശിര്‍ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിട്ടുണ്ട്. ക്യാപ്ഷനായി ഇങ്ങനെ എഴുതി– എനിക്കുള്ള ഭർത്താവിന്റെ സമ്മാനം.

2012 ഡിസംബർ 12നായിരുന്നു ഷാക്കിബും ശിശിരും തമ്മിലുള്ള വിവാഹം. അച്ചടക്ക ലംഘനത്തിന്റെ പേരിൽ കഴിഞ്ഞ വർഷം ഒക്ടോബര്‍ മുതൽ ഷാക്കിബ് ഐസിസിയുടെ വിലക്ക് നേരിടുകയാണ്. മൂന്ന് വാതുവെപ്പ് സംഭവങ്ങൾ ശ്രദ്ധയിൽപെട്ടിട്ടും റിപ്പോർട്ട് ചെയ്യാതിരുന്നതിനാണു നടപടി. തുടര്‍ന്ന് ഇന്ത്യയ്ക്കും പാക്കിസ്ഥാനും എതിരായ പരമ്പരകൾ കളിക്കാന്‍ ഷാക്കിബിന് സാധിച്ചിരുന്നില്ല. ഇതുകൂടാതെ 2019–20 വർഷത്തെ ബംഗബന്ധു ബംഗ്ലദേശ് പ്രീമിയർ ലീഗിലും താരത്തിന് കളിക്കാനായില്ല.

കഴിഞ്ഞ ഏപ്രിലിലാണ് ഷാക്കിബിനും ശിശിരിനും രണ്ടാമത്തെ പെണ്‍കുഞ്ഞ് പിറന്നത്. മകളുടെ പേര് എറം ഹസൻ എന്നാണെന്ന് ഷാക്കിബും ഭാര്യയും സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. അലെയ്ന ഹസൻ എന്നു പേരുള്ള ഒരു കുട്ടി കൂടി ഷാക്കിബിനുണ്ട്. കൗണ്ടി ക്രിക്കറ്റ് കളിക്കുന്നതിന് ഇംഗ്ലണ്ടിലെത്തിയപ്പോഴാണ് 2010 ൽ ഷാക്കിബ് ശിശിരിനെ പരിചയപ്പെടുന്നത്. ഉപരിപഠനത്തിനായി ഇംഗ്ലണ്ടിലെത്തിയതായിരുന്നു ശിശിർ. കുറച്ചു വര്‍ഷത്തെ അടുപ്പത്തിനു ശേഷം ഇരുവരും വിവാഹിതരാകാന്‍ തീരുമാനിക്കുകയായിരുന്നു.

View this post on Instagram

My eidi from the husband 👑

A post shared by Shishir 👑 (@shishir_75) on

പരസ്യ രംഗത്തും ഷാക്കിബും ഭാര്യയും സജീവമാണ്. ഇരുവരും ഒരുമിച്ചു നിരവധി പരസ്യ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 2019 ഒക്ടോബറിന് ശേഷം താരം ക്രിക്കറ്റ് കളിച്ചിട്ടില്ല. കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് ട്രിഡെന്റ്സിന് വേണ്ടിയാണ് ഷാക്കിബ് ഒടുവില്‍ കളിച്ചത്. കളിക്കളത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ആരാധകർ.

English Summary: Shakib Al Hasan gifts his wife a brand-new Mercedes-Benz on Eid

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com