ADVERTISEMENT

ബെംഗളൂരു റോയൽ ചാലഞ്ചേഴ്സ് ആരാധകർ വേദനയോടെ ഓർക്കുന്ന 2016 ഐപിഎൽ ഫൈനൽ എനിക്ക് അഭിമാനവും നിരാശയും ഒരുപോലെ സൃഷ്ടിച്ച ദിനമാണ്. ഏതു ക്രിക്കറ്റ് താരത്തിന്റെയും സ്വപ്നമാണല്ലോ ഐപിഎൽ പോലൊരു ടൂർണമെന്റിൽ ഫൈനലിൽ ഇറങ്ങുന്നത്. എന്നാൽ, കിരീടം നേടി അതിനു പൂർണത വരുത്താൻ ‍ഞങ്ങൾക്കായില്ല.

സൂപ്പർ ടീമായിരുന്നു ആ വർഷം ആർസിബി. ക്രിസ് ഗെയ്‌ലും എബി ഡിവില്ലിയേഴ്സും വിരാട് കോലിയുമെല്ലാം ചേർന്ന് ഒരു കുടുംബം പോലെ. ഫൈനൽ കളിക്കാൻ എനിക്ക് അവസരം ലഭിക്കും എന്നുറപ്പായതോടെ ഉറക്കം പോയെന്നു പറഞ്ഞാൽ മതിയല്ലോ!. ഗ്രൗണ്ടിൽ ഇറങ്ങുവോളം വെപ്രാളമായിരുന്നു. എന്നാൽ, കളത്തിലെത്തിയതോടെ നോർമലായി. ഹൈദരാബാദ് സൺറൈസേഴ്സിനതിരെ 208 റൺസെന്ന വലിയ ടോട്ടലാണ് പിന്തുടർന്നത്. ഗെയ‌്‌ലും കോലിയും തകർത്തടിക്കുമ്പോൾ തോൽവി ബൗണ്ടറിക്കു പുറത്തായിരുന്നു. എന്നാൽ പെട്ടെന്നു വിക്കറ്റുകൾ വീണതോടെ കളി കൈവിട്ടുപോയി.

അവസാന ഓവറായപ്പോഴേക്കും തോൽവി ഉറപ്പിച്ചതോടെ ഞാൻ കരഞ്ഞുപോയി. ഞാൻ മാത്രമല്ല, ടീമംഗങ്ങളെല്ലാം നിരാശരായിരുന്നു. അൽപം കഴിഞ്ഞ് വിരാട് കോലി തന്നെയാണ് തോൽവിയും പാർട് ഓഫ് ദ് ഗെയിം എന്നോർമിപ്പിച്ച് ആശ്വസിപ്പിക്കാൻ മുന്നിൽ നിന്നത്.

ആർസിബിയുടെ ആദ്യ 5 മത്സരങ്ങളിൽ പുറത്തിരുന്നെങ്കിലും നെറ്റ്സിൽ ഞാൻ നടത്തിയ കഠിനാധ്വാനം കോലി ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ആറാം മാച്ചിനു മുൻപ് അദ്ദേഹം എന്റെയടുത്ത് വന്ന് പറഞ്ഞു: ‘‘സച്ചിൻ നീ അടുത്ത മത്സരം കളിക്കാൻ പോകുന്നു, നിന്റെ ആറ്റിറ്റ്യൂഡ് എനിക്കിഷ്ടപ്പെട്ടു. നന്നായി ഫീൽഡ് ചെയ്യുന്നുണ്ട്. നീ റൺസ് നേടിത്തന്നില്ലെങ്കിലും എനിക്കു കുറച്ച് റൺസ് സേവ് ചെയ്തു തരണം’. അങ്ങനെയാണ് അതുവരെ മൻദീപ് സിങ്ങും സർഫ്രാസ് ഖാനും കളിച്ച പൊസിഷനിൽ എനിക്കു നറുക്ക് വീണത്.

തയാറാക്കിയത്: സന്ദീപ് ചന്ദ്രൻ

English Summary: Memory Drive, Sachin Baby

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com