ADVERTISEMENT

ലണ്ടൻ ∙ അച്ഛനും മകനുമാണെന്നതൊക്കെ വീട്ടിലെ കാര്യം; ജോലി ചെയ്യുമ്പോൾ അതൊന്നും നോക്കേണ്ട കാര്യമില്ലല്ലോ. ഐസിസിയുടെ മാച്ച് റഫറിയായി ജോലി ചെയ്യുന്ന ക്രിസ് ബ്രോഡ് സ്വന്തം മകന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാൻ പോയില്ല. ഇംഗ്ലണ്ട് – പാക്കിസ്ഥാൻ ഒന്നാം ടെസ്റ്റിനിടെ പാക്ക് താരം യാസിർ ഷായെ പുറത്താക്കിയപ്പോൾ സ്റ്റുവർട്ട് ബ്രോഡ് ‘മോശം ഭാഷ’ ഉപയോഗിച്ചെന്നും താരത്തിൽനിന്നു പിഴ ഈടാക്കണമെന്നും ശുപാർശ ചെയ്തതു മാച്ച് റഫറി ക്രിസ് ബ്രോഡാണ്; സ്റ്റുവർട്ടിന്റെ സ്വന്തം പിതാവ്. ക്രിസിന്റെ ശുപാർശ അതേപടി ഐസിസി നടപ്പാക്കുകയും ചെയ്തു.

മാച്ച് ഫീയുടെ 15% സ്റ്റുവർട്ട് ബ്രോഡ് പിഴയായി അടയ്ക്കണം. കൂടാതെ, ഒരു ഡീമെറിറ്റ് പോയിന്റ് താരത്തിന്റെ പേരിൽ ചേർക്കുകയും ചെയ്യും. കഴിഞ്ഞ 2 വർഷത്തിനിടെ താരത്തിന്റെ പേരിലെടുക്കുന്ന 3–ാമത്തെ നടപടിയാണിത്. ഫീൽഡ് അംപയർമാരായ റിച്ചെഡ് കെറ്റിൽബറോയും റിച്ചെഡ് ഇല്ലിങ്‍വർത്തുമാണു സംഭവം ക്രിസ് ബ്രോഡിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. തുടർന്നാണ് അദ്ദേഹം നടപടിയെടുത്തത്.

English Summary: Stuart Broad Fined By Father Chris Broad For Yasir Shah Send-Off

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com