ADVERTISEMENT

അബുദാബി ∙ കഴിഞ്ഞ ദിവസം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ തോൽപിച്ച് ഐപിഎലിൽ തുടരെ 5–ാം ജയം നേടിയ മുംബൈ ഇന്ത്യൻസ് ബാറ്റിങ്ങിലും ബോളിങ്ങിലും നടത്തിയത് ഉജ്വല പ്രകടനം. 

കൊൽക്കത്തയെ 8 വിക്കറ്റിനു തോൽപിച്ച മത്സരത്തിൽ മാൻ ഓഫ് ദ് മാച്ചായത് 44 പന്തുകളിൽ 78 റൺസ് നേടിയ മുംബൈ ഓപ്പണർ ക്വിന്റൻ ഡികോക്കാണ്. സ്കോർ: കൊൽക്കത്ത 5ന് 148, മുംബൈ 2ന് 149 (16.5). 

ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്തയെ മുംബൈ ബോളർമാർ 5ന് 148ൽ ഒതുക്കി. 5ന് 61 എന്ന നിലയിൽ തകർന്ന കൊൽക്കത്തയെ രക്ഷപ്പെടുത്തിയതു പുതിയ ക്യാപ്റ്റൻ ഒയിൻ മോർഗനും (39) പാറ്റ് കമ്മിൻസും (53) 6–ാം വിക്കറ്റിൽ പുറത്താകാതെ നേടിയ 87 റൺസാണ്. 18 റൺസ് മാത്രം വഴങ്ങി 2 വിക്കറ്റ് വീഴ്ത്തിയ രാഹുൽ ചാഹർ മുംബൈ ബോളർമാരിൽ തിളങ്ങി. ട്രെന്റ് ബോൾട്ട്, നേഥൻ കൂൾട്ടർനൈൽ, ജസ്പ്രീത് ബുമ്ര എന്നിവർ ഓരോ വിക്കറ്റ് വീതമെടുത്തു. മറുപടിയിൽ 94 റൺസ് കൂട്ടിച്ചേർത്ത് മുംബൈ ഓപ്പണർമാരായ ക്യാപ്റ്റൻ രോഹിത് ശർമയും (35) ഡികോക്കും മത്സരം അതിവേഗം തീർക്കാനുള്ള ശ്രമത്തിലായിരുന്നു. സൂര്യകുമാർ യാദവ് (10) മടങ്ങിയശേഷമെത്തിയ ഹാർദിക് പാണ്ഡ്യ (11 പന്തിൽ 21) തകർത്തു കളിച്ചതോടെ 22 പന്തുകൾ ബാക്കിനിൽക്കെ മുംബൈ ലക്ഷ്യത്തിലെത്തി. സീസണിൽ മുംബൈയുടെ 6–ാം ജയം. കൊൽക്കത്തയുടെ 4–ാം തോൽവിയും. 

Content Highlights: IPL: Mumbai's consecutive victory

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com