ADVERTISEMENT

ന്യൂഡൽഹി ∙ മുൻ കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്‍ലിയുടെ മകൻ രോഹൻ ജയ്‍റ്റ്ലി ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ (ഡിഡിസിഎ) പ്രസിഡന്റാകുമെന്നുറപ്പായി. നവംബർ 5 മുതൽ 8 വരെ നടക്കുന്ന തിരഞ്ഞടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്കു മറ്റാരും പത്രിക കൊടുത്തിട്ടില്ല. ദീർഘകാലം ഡിഡിസിഎ പ്രസിഡന്റായിരുന്നു അരുൺ ജയ്റ്റ്‍ലി. എന്നാൽ, ട്രഷറർ സ്ഥാനത്തേക്കു വൻ മത്സരമാണ്; ബിസിസിഐ മുൻ പ്രസിഡന്റ് സി.കെ.ഖന്നയുടെ ഭാര്യ ശശി ഖന്നയും ബിജെപി എംപിയും മുൻ ഇന്ത്യൻ താരവുമായ ഗൗതം ഗംഭീറിന്റെ അമ്മാവൻ പവൻ ഗുലാത്തിയും തമ്മിലാണു മത്സരം.

Content Highlights: Rohan Jaitley to DDCA president

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com