ADVERTISEMENT

അബുദാബി∙ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിനോടും മുംബൈ ഇന്ത്യൻസിനോടും തോറ്റതോടെ ഐപിഎല്ലിൽ തിരിച്ചുവരവിനുള്ള ശ്രമത്തിലാണു കൊൽക്കത്ത നൈറ്റ്റൈഡേഴ്സ്. പ്ലേയിങ് ഇലവനിൽ പല മാറ്റങ്ങളും മാനേജ്മെന്റ് നടത്തിനോക്കിയെങ്കിലും ഒന്നും വിജയത്തിലെത്തുന്നില്ല. ഒടുവിൽ കൊൽക്കത്ത ക്യാപ്റ്റനെ തന്നെ മാറ്റിനോക്കി. ദിനേഷ് കാർത്തിക്കിന് പകരം ഇംഗ്ലണ്ടിനായി ഏകദിന ലോകകപ്പ് വിജയിച്ച ക്യാപ്റ്റൻ ഒയിൻ മോർഗനെയാണ് കൊൽക്കത്ത തിരഞ്ഞെടുത്തത്.

കൊൽക്കത്ത നടത്തിയ പരിഷ്കാരത്തിൽ വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം ബ്രയാൻ ലാറ അത്ര സന്തോഷവാനല്ല. കൊൽക്കത്ത ടീമിൽ നേതൃസ്ഥാനം എന്നതു പ്രശ്നമായിരുന്നില്ലെന്നാണു ലാറ പറയുന്നത്. വിൻഡീസ് താരം സുനിൽ നരെയ്നെ കൊൽക്കത്ത ടീമിൽനിന്നു മാറ്റിനിർത്തിയതിനെയും ലാറ ചോദ്യം ചെയ്യുന്നു. കൊൽക്കത്തയുടെ വിജയങ്ങളിൽ സുനിൽ നരെയ്നു നിർണായക പങ്കുണ്ടെന്നാണു ലാറ പറയുന്നത്.

ബോളിങ് ആക്ഷനില്‍ താക്കീത് ലഭിച്ചതോടെയാണ് കൊൽക്കത്ത നരെയ്നെ ഐപിഎൽ ടീമിൽനിന്നും മാറ്റിനിർത്തിയത്. ഒരു മുന്നറിയിപ്പു കൂടി ലഭിച്ചാൽ നരെയ്നു ടൂർണമെന്റിൽനിന്നു പുറത്തുപോകേണ്ടിവരും എന്ന അവസ്ഥയാണിപ്പോൾ. ഞായറാഴ്ച സൺറൈസേഴ്സിനെതിരായ മത്സരത്തിലും നരെയ്ന്‍ കളിക്കുന്നില്ല.

ക്യാപ്റ്റൻസി എന്നതു കൊൽക്കത്തയിൽ ഒരു പ്രശ്നമല്ല. നരെയ്ൻ കൊൽക്കത്ത നൈറ്റ്റൈഡേഴ്സിനെ ഏതാനും മത്സരങ്ങൾ ജയിപ്പിച്ചുണ്ട്. ആന്ദ്രെ റസ്സൽ അദ്ദേഹത്തിന്റെ മികവ് ആവര്‍ത്തിക്കേണ്ടതുണ്ട്. കൊൽക്കത്തയ്ക്കു ടൂർണമെന്റിൽ മുന്നോട്ടു പോകണമെങ്കിൽ റസ്സൽ സ്കോർ കണ്ടെത്തണം. കെകെആർ തുടർ‌ച്ചയായി തോൽക്കുന്നതുകൊണ്ടുതന്നെ കൊൽക്കത്ത ക്യാംപിൽ എന്തോ ഒന്നു ശരിയല്ലെന്നും ലാറ അഭിപ്രായപ്പെട്ടു. എട്ട് മത്സരങ്ങൾ കളിച്ചിട്ടുള്ള കൊൽക്കത്ത നാലെണ്ണം ജയിച്ച് പട്ടികയില്‍ നാലാം സ്ഥാനത്താണ്.

English Summary: Something is happening in the KKR camp which is not right: Brian Lara

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com