ADVERTISEMENT

ലണ്ടൻ∙ ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ വിരാട് കോലി ടീം ഇന്ത്യയെ ഏകദിന, ട്വന്റി20 ലോകകപ്പുകൾ വിജയിക്കുന്നതിലേക്കു നയിക്കണമെന്ന് ഇംഗ്ലണ്ട് മുൻ ക്രിക്കറ്റ് താരം മോണ്ടി പനേസർ. ഇന്ത്യയ്ക്ക് ഒരു ലോകകപ്പ് കിരീടം സമ്മാനിക്കാൻ കോലിക്കു സാധിക്കുന്നില്ലെങ്കിൽ അദ്ദേഹം ക്യാപ്റ്റൻ സ്ഥാനം ഒഴിയണം- ഒരു സ്പോർട്സ് മാധ്യമത്തിനു നൽ‌കിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു. ഏകദിന, ട്വന്റി20 ലോകകപ്പുകൾ ഇന്ത്യയിലാണു നടക്കുക.

ഇന്ത്യയ്ക്ക് ഒരു കിരീടം നൽകാൻ സാധിച്ചില്ലെങ്കിൽ‌ കോലി ക്യാപ്റ്റൻ സ്ഥാനം ഒഴിയണം. ഇംഗ്ലണ്ടിനെതിരായ മത്സരങ്ങളിൽ കോലിയുടെ സമീപനം എന്താണെന്ന് അറിയാൻ കാത്തിരിക്കുകയാണ്. സ്വേഛാധിപതിയെപ്പോലെയുള്ള കോലിയുടെ നേതൃത്വ രീതിയിൽ മാറ്റം വരണം. അദ്ദേഹം മറ്റുള്ളവരുടെ വാക്കുകൾ കൂടി കേൾക്കണം. രോഹിത് ശർമയ്ക്കും അജിൻക്യ രഹാനെയ്ക്കും ക്യാപ്റ്റൻ സ്ഥാനങ്ങൾ ലഭിക്കുമ്പോൾ അവർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

കോലിയുടെ രീതി അദ്ദേഹത്തിന് ഇഷ്ടമാണെന്ന് അറിയാം. ഇപ്പോൾ കോലി മറ്റുള്ളവരുടെ വാക്കുകൾ കൂടി ശ്രദ്ധിക്കണമെന്നും പനേസർ വ്യക്തമാക്കി. ഓസ്ട്രേലിയൻ പര്യടനത്തിൽ‌ കോലിയുടെ അഭാവത്തിൽ ടീമിനെ നയിച്ച അജിൻ‌ക്യ രഹാനെ പരമ്പര വിജയം സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോകകപ്പ് ടൂർണമെന്റുകളിലെ പ്രകടനം കോലിക്കു നിർണായകമാകുമെന്ന അഭിപ്രായവുമായി മോണ്ടി പനേസര്‍ രംഗത്തെത്തിയത്. കോലിക്കു കീഴിൽ ഇന്ത്യ ഇതുവരെ ലോകകപ്പ് ജയിച്ചിട്ടില്ല. 2017ല്‍ ചാംപ്യൻസ് ട്രോഫി ഫൈനലില്‍ പാക്കിസ്ഥാനോട് ഇന്ത്യ തോറ്റു. ഇംഗ്ലണ്ടിൽ നടന്ന ഏകദിന ലോകകപ്പിൽ സെമിയിൽ തോറ്റു.

English Summary: Virat Kohli will have to step down as captain if India don’t win the ODI or T20 World Cup: Monty Panesar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com