ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യയോടുള്ള മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം കെവിൻ പീറ്റേഴ്സന്റെ സ്നേഹത്തിൽ സന്തോഷം പ്രകടിപ്പിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. ദക്ഷിണാഫ്രിക്കയിലേക്കടക്കം കോവിഡ് വാക്സീൻ കയറ്റി അയച്ച ഇന്ത്യയുടെ മഹാമനസ്കതയെ കെവിൻ പീറ്റേഴ്സൻ പുകഴ്ത്തിയിരുന്നു. ലോകം തന്നെ തങ്ങളുടെ കുടുംബമാണെന്നാണു ഇന്ത്യ വിശ്വസിക്കുന്നതെന്ന് പ്രധാനമന്ത്രി ട്വിറ്ററിൽ പ്രതികരിച്ചു.

ഇന്ത്യയോടുള്ള താങ്കളുടെ സ്നേഹം കാണുന്നതിൽ സന്തോഷമുണ്ട്. ലോകമാകെ ഞങ്ങളുടെ കുടുംബമാണെന്നാണ് ഞങ്ങൾ കരുതുന്നത്. കോവിഡിനെതിരായ പോരാട്ടത്തിൽ ഇന്ത്യയുടെ കർത്തവ്യമാണു ചെയ്യാൻ നോക്കുന്നത്– പീറ്റേഴ്സന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്ത് പ്രധാനമന്ത്രി കുറിച്ചു. ചൊവ്വാഴ്ചയാണ് ഇന്ത്യയെ അഭിനന്ദിച്ച് പീറ്റേഴ്സൻ പ്രതികരിച്ചത്. ദക്ഷിണാഫ്രിക്കയിലേക്കു വാക്സീൻ കയറ്റിഅയക്കുന്നതിന്റെ ചിത്രങ്ങള്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

ദക്ഷിണാഫ്രിക്കയിൽ ജനിച്ച കെവിൻ പീറ്റേഴ്സൻ പിന്നീട് ഇംഗ്ലണ്ടിലേക്കു കുടിയേറുകയായിരുന്നു. ഇംഗ്ലണ്ടിനായി 104 ടെസ്റ്റ്, 134 ഏകദിനം, 37 ട്വന്റി20 മത്സരങ്ങൾ കളിച്ച താരമാണ് പീറ്റേഴ്സൻ. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായിരുന്നു.

English Summary: 'We believe that the world is our family': PM Narendra Modi replies to Kevin Pietersen

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com