ADVERTISEMENT

ന്യൂഡൽഹി ∙ദേവ്ദത്ത് പടിക്കൽ അധികം വൈകാതെ ഇന്ത്യൻ ടീമിലെത്തുമ്പോൾ അതിനു വേണ്ടി ‘സഹായിച്ചു’ എന്നതിൽ കേരളത്തിന് അഭിമാനിക്കാം! മലയാളി താരം ദേവ്ദത്തിന്റെ തുടർച്ചയായ 4–ാം സെഞ്ചുറിയുടെയും (101) ക്യാപ്റ്റൻ രവികുമാർ സാമന്തിന്റെ ഉജ്വല സെഞ്ചുറിയുടെയും (192) മികവിൽ കേരളത്തെ 80 റൺസിനു തോൽപിച്ച് കർണാടക വിജയ് ഹസാരെ ഏകദിന ക്രിക്കറ്റ് സെമിഫൈനലിൽ കടന്നു. സ്കോർ: കർണാടക–50 ഓവറിൽ 3ന് 338. കേരളം– 43.4 ഓവറിൽ 258നു പുറത്ത്. ഗ്രൂപ്പ് ഘട്ടത്തിലും ദേവ്‌ദത്ത് കേരളത്തിനെതിരെ സെഞ്ചുറി നേടിയിരുന്നു. ആന്ധ്രപ്രദേശിനെ 117 റൺസിനു തോൽപിച്ച് ഗുജറാത്തും സെമിയിലെത്തി. 

ഒന്നാന്തരം ഓപ്പണിങ്!

ടോസ് നേടി കർണാടകയെ ബാറ്റിങ്ങിനു വിളിച്ച കേരളം പിന്നെ നിലം തൊട്ടില്ല. ഓപ്പണിങ് വിക്കറ്റിൽ തന്നെ സാമന്തും ദേവ്ദത്തും ചേർന്നു നേടിയത് 249 റൺസ്! വിജയ് ഹസാരെ നോക്കൗട്ട് മത്സരങ്ങളിലെ ഏറ്റവും ഉയർന്ന സ്കോറാണ് സാമന്തിന്റെ 192 റൺസ്.  വസീം ജാഫറിന്റെ 170 റൺസാണ് മറികടന്നത്. 158 പന്തിൽ 22 ഫോറുകളും 3 സിക്സുകളും സാമന്ത് നേടി. ദേവ്ദത്ത് 119 പന്തിൽ‌ 10 ഫോറും 2 സിക്സുമടിച്ചു. പേസ് ബോളർ എൻ.പി ബേസിലാണ് (3–57) കർണാടകയുടെ 3 വിക്കറ്റുകളും വീഴ്ത്തിയത്. 

∙ ലിസ്റ്റ് എ ക്രിക്കറ്റിൽ തുടർച്ചയായി 4 സെഞ്ചുറികൾ നേടുന്ന ആദ്യ ഇന്ത്യക്കാരനാണ് മലയാളിയായ ദേവ്ദത്ത് പടിക്കൽ. ഗ്രൂപ്പ് മത്സരങ്ങളിൽ ഒഡീഷയ്ക്കെതിരെയും (152) കേരളത്തിനെതിരെയും (126*) റെയിൽവേസിനെതിരെയും (145*) ദേവ്ദത്ത് സെഞ്ചുറി നേടിയിരുന്നു.

English Summary: Karnataka vs Kerala, Quarter Final 2 - Live Cricket Score

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com