ADVERTISEMENT

കറാച്ചി∙ പ്രതിഭയുടെ കാര്യത്തിൽ പാക്കിസ്ഥാന്‍ താരങ്ങൾ ബഹുദൂരം മുന്നിലാണെന്നും ഇന്ത്യൻ താരങ്ങളെ അവരുമായി താരതമ്യം ചെയ്യാൻ പോലും കഴിയില്ലെന്നും പാക്കിസ്ഥാന്റെ മുൻതാരം അബ്ദുൽ റസാഖ്. ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയും പാക്കിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസമും തമ്മിലുള്ള താരതമ്യത്തെക്കുറിച്ച് ചോദിച്ചപ്പോഴാണ് നാൽപ്പത്തൊന്നുകാരനായ അബ്ദുൽ റസാഖിന്റെ പ്രതികരണം. 

‘ആദ്യമേ പറയട്ടെ, പാക്കിസ്ഥാൻ താരങ്ങളുമായി ഇന്ത്യൻ താരങ്ങളെ താരതമ്യം ചെയ്യുന്നതിൽ യാതൊരു കാര്യവുമില്ല. കാരണം, പ്രതിഭയുടെ കാര്യത്തിൽ ഇന്ത്യൻ താരങ്ങളേക്കാൾ എത്രയോ മുന്നിലാണ് പാക്ക് താരങ്ങൾ. ഞങ്ങളുടെ ചരിത്രം നോക്കൂ. മുഹമ്മദ് യൂസഫ്, ഇൻസമാം ഉൾ ഹഖ്, സയീദ് അൻവർ, ജാവേദ് മിയാൻദാദ്, സഹീർ അബ്ബാസ്, ഇജാസ് അഹമ്മദ് തുടങ്ങിയ ഇതിഹാസങ്ങൾക്കു തുല്യരായി ആരുണ്ട്? ’ – റസാഖ് ചോദിച്ചു.

വിരാട് കോലിയെയും ബാബർ അസമിനെയും കൃത്യമായി താരതമ്യം ചെയ്യണമെങ്കിൽ ഇരു ടീമുകളും തമ്മിൽ സ്ഥിരമായി പരസ്പരം കളിക്കണമെന്ന് റസാഖ് അഭിപ്രായപ്പെട്ടു. ‘കോലിയും അസമും തീർത്തും വ്യത്യസ്തരായ കളിക്കാരാണ്. ഇരുവരെയും താരതമ്യം ചെയ്യണമെങ്കിൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ പതിവുപോലെ മത്സരങ്ങൾ നടക്കണം. എങ്കിലല്ലേ ആരാണ് മികച്ചതെന്ന് പറയാനാകൂ?’ – റസാഖ് ചോദിച്ചു.

‘വിരാട് കോലി മികച്ച താരം തന്നെയാണ്. പാക്കിസ്ഥാനെതിരെ അദ്ദേഹം മികച്ച പ്രകടനം കാ‌ഴ്ചവച്ചിട്ടുമുണ്ട്. എനിക്ക് അദ്ദേഹത്തോട് വ്യക്തിപരമായി യാതൊരു പ്രശ്നവുമില്ല. പക്ഷേ, ഇന്ത്യക്കാർ അവരുടെ താരങ്ങളെ പാക്ക് താരങ്ങളുമായി താരതമ്യം ചെയ്യാത്തിടത്തോളം കാലം നമ്മളും അതിനു ശ്രമിക്കേണ്ടതില്ല’ – റസാഖ് പറഞ്ഞു.

English Summary: Can’t compare Indian players with Pakistan players because Pakistan has more talent: Abdul Razzaq

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com