ADVERTISEMENT

പുണെ∙ രണ്ട് അരങ്ങേറ്റുക്കാരുമായാണ് ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ കളത്തിൽ ഇറങ്ങിയത്. ക്രുണാൽ പാണ്ഡ്യ, പ്രസിദ്ധ് കൃഷ്ണ എന്നിവരാണ് ആദ്യമായി ഏകദിനത്തിൽ ഇന്ത്യൻ ജഴ്സി അണിയുന്നത്. പ്രസിദ്ധിന്റെ ആദ്യ രാജ്യാന്തര മത്സരമാണ് ഇത്. 2018ൽ ട്വന്റി20യിൽ അരങ്ങേറ്റംകുറിച്ച ക്രുണാൽ, 18 മത്സരങ്ങളിൽ ഇന്ത്യയ്ക്കായി കളിച്ചിട്ടുണ്ട്.

വിജയ് ഹസാരെ ട്രോഫിയിലെ മികച്ച പ്രകടനത്തിനു പിന്നാലെയാണ് രണ്ടു താരങ്ങൾക്കും ദേശീയ ടീമിലേക്ക് വിളിയെത്തിയത്. വിജയ് ഹസാരെ ട്രോഫിയിൽ ഏഴ് മത്സരങ്ങളിൽനിന്നായി 24.5 ശരാശരിയിൽ 14 വിക്കറ്റുകളാണ് പ്രസിദ്ധ് നേടിയത്. ബറോഡ ടീമിന്റെ ക്യാപ്റ്റനായ ക്രുണാൽ വെറും അഞ്ച് മത്സരങ്ങളിൽനിന്ന് 117.93 സ്ട്രൈക്ക് റേറ്റിൽ രണ്ട് അർധസെഞ്ചുറിയും, 2 സെഞ്ചുറിയും ഉൾപ്പെടെ 388 റൺസാണ് അടിച്ചുകൂട്ടിയത്. 5 വിക്കറ്റുകളും വീഴ്ത്തി.

അതേസമയം, ഏകദിനം ക്യാപ് സ്വീകരിക്കുന്നതിനിടെ ക്രുണാൽ പാണ്ഡ്യ വികാരാധീനനായതിന്റെ വിഡിയോ ബിസിസിഐ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇളയ സഹോദരനും ഓൾറൗണ്ടറുമായ ഹാർദ്ദിക് പാണ്ഡ്യയിൽനിന്നാണ് ക്രുണാൽ ഏകദിന ക്യാപ് സ്വീകരിച്ചത്. ഇതിനുപിന്നാലെ അദ്ദേഹം ആകാശത്തേയ്ക്ക് നോക്കി, ക്യാപ് ഉയർത്തുകയും ചെയ്തു.

നിറകണ്ണുകളോടെ സഹോദരൻ ഹാർദ്ദിക് പാണ്ഡ്യയെ ക്രുണാൽ കെട്ടിപ്പിപിടിക്കുന്ന വൈകാരിക രംഗത്തോടെയാണ് വി‍ഡിയോ അവസാനിക്കുന്നത്. ജനുവരിയിൽ പാണ്ഡ്യ സഹോദരന്മാരുടെ അച്ഛൻ ഹിമാൻഷു പാണ്ഡ്യ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചിരുന്നു.

English Summary: Krunal Pandya gets emotional after receiving maiden ODI cap, pays tribute to father

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com