ADVERTISEMENT

ആലപ്പുഴ∙ കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്സ് കപ്പ് ട്വന്റി 20 ടൂർണമെന്റിൽ കെസിഎ റോയൽസ് ജേതാക്കൾ. ഫൈനലിൽ കെസിഎ ഈഗിൾസിനെതിരെ 6 വിക്കറ്റിനായിരുന്നു വിജയം. സ്കോർ: ഈഗിൾസ് - 20 ഓവറിൽ 8 വിക്കറ്റിനു 142. റോയൽസ് 18 ഓവറിൽ 4 വിക്കറ്റിന് 144.

ആദ്യം ബാറ്റ് ചെയ്ത ഈഗിൾസിന് ഓപ്പണർമാരായ റാബിൻ കൃഷ്ണയും അശ്വിൻ ആനന്ദും ചേർന്നു മികച്ച തുടക്കമാണ് നൽകിയത്. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് 44 റൺസ് നേടി. എം.എസ്.അഖിലിന്റെയും (38) അവസാന ഓവറുകളിലെ എസ്.സുബിന്റെ വമ്പനടിയുടെയും (16 പന്തിൽ 30) മികവിലാണ് ഈഗിൾസ് സ്കോർ 142ൽ എത്തിയത്.

മറുപടി ബാറ്റിങ്ങിൽ കൃഷ്ണപ്രസാദും (81) കെ.എൻ.ഹരികൃഷ്ണനും ചേർന്നു തകർത്തടിച്ചതോടെ റോയൽസിന് വിജയം കൈപ്പിടിയിലായി. രണ്ടാം വിക്കറ്റിൽ ഇരുവരും ചേർന്ന് 102 റൺസാണ് അടിച്ചുകൂട്ടിയത്. 55 ബോളിൽ നിന്ന് 81 റൺസോടെ പുറത്താകാതെ നിന്ന കൃഷ്ണപ്രസാദാണ് മാൻ ഓഫ് ദ മാച്ച്.

കഴിഞ്ഞ 6 മുതൽ ആലപ്പുഴ എസ്‍‌ഡി കോളജ് ഗ്രൗണ്ടിൽ നടന്നുവന്ന കെസിഎ പ്രസിഡന്റ്സ് കപ്പ് ട്വന്റി 20 കപ്പ് കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് പൂർത്തിയാക്കിയത്. കളിക്കാർക്കും പരിശീലകർക്കും പുറത്തുനിന്ന് സമ്പർക്കമുണ്ടാകാനുള്ള എല്ലാ സാഹചര്യങ്ങളും ഒഴിവാക്കിയിരുന്നു. കാണികൾക്കു പ്രവേശനം നൽകിയില്ലെങ്കിലും എല്ലാ മത്സരങ്ങളും ലൈവ് സ്ട്രീമിങ് നടത്തിയിരുന്നു.

Content Highlights: KCA presidents cup

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com