ADVERTISEMENT

ദുബായ് ∙ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ ഷെഫാലി വർമ ഐസിസി വനിതാ ട്വന്റി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തേക്കു തിരിച്ചെത്തി. കഴിഞ്ഞ വർഷം നടന്ന ട്വന്റി20 ലോകകപ്പിൽ മികച്ച പ്രകടനം നടത്തിയാണു പതിനേഴുകാരിയായ ഷെഫാലി ബാറ്റ്സ്‌വുമൺ റാങ്കിങ്ങിൽ ആദ്യമായി ഒന്നാം സ്ഥാനത്തേക്കെത്തിയത്. പിന്നീടു താഴേക്കുപോയി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ 3 മത്സര പരമ്പരയിലെ ആദ്യ 2 കളികളും തോറ്റെങ്കിലും 23, 47 എന്നീ സ്കോറുകളുമായി തിളങ്ങിയ പ്രകടനമാണു താരത്തെ വീണ്ടും ഒന്നാം സ്ഥാനത്തേക്കെത്തിച്ചത്. ഓസ്ട്രേലിയയുടെ ബെത്ത് മൂണിയെ പിന്തള്ളിയാണു ഷെഫാലിയുടെ കുതിപ്പ്.

Content Highlights: Shafali Verma becomes no 1

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com