ADVERTISEMENT

പുണെ∙ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അടച്ചിട്ട സ്റ്റേഡിയത്തിലാണ് ഇന്ത്യ–ഇംഗ്ലണ്ട് ഒന്നാം ഏകദിനം നടന്നതെങ്കിലും, സച്ചിൻ തെൻഡുൽക്കറിന്റെ ആരാധകനെന്ന നിലയിൽ ആരാധകർക്കിടയിൽ പ്രശസ്തനായ സുധീർ കുമാർ ചൗധരി ഈ മത്സരവും ‘നേരിട്ട്’ കണ്ടു. എങ്ങനെയാണെന്നല്ലേ? വേദിയിൽനിന്നും ഏറെ ദൂരെയുള്ള ഒരു കുന്നിൻമുകളിൽ കയറിയാണ് ആരാധകർക്കിടയിലെ ‘സൂപ്പർ ഫാൻ’ ഇന്ത്യ–ഇംഗ്ലണ്ട് കളി കണ്ടത്. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുകയും ചെയ്തു.

സുധീർ കുമാർ ചൗധരി തന്നെയാണ് തന്റെ പതിവ് ‘വേഷവിധാനങ്ങളോടെ’ കുന്നിൻമുകളിൽനിന്ന് മത്സരം കാണുന്ന ദൃശ്യങ്ങൾ പങ്കുവച്ചത്. മത്സരം നടന്ന പുണെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയത്തിൽനിന്ന് ദൂരെ മാറി ഒരു കുന്നാണ് മത്സരം കാണാനായി സുധീർ കുമാർ തിരഞ്ഞെടുത്തത്.

ദേഹമാകെ ഇന്ത്യൻ ത്രിവർണ പതാകയിലെ നിറങ്ങളും പൂശി കയ്യിൽ വലിയൊരു ദേശീയ പതാകയുമായി പതിവു ശൈലിയിലാണ് കുന്നിൻമുകളിൽനിന്ന് സുധീർ കുമാർ മത്സരത്തിന് ‘സാക്ഷിയായത്’. കോവിഡ് വ്യാപനം നിമിത്തം ഇത്തവണ ഒരു മാസ്കും അദ്ദേഹം ധരിച്ചിരുന്നു. സുധീർ കുമാർ കളി കാണുന്ന ചിത്രങ്ങളിതാ (എല്ലാം അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്):

sudhir-2
sudhir-3
sudhir-1
sudhir-4

English Summary: Sudhir Kumar Chaudhary Watches India vs England ODI In Pune From The Hills Amidst Closed Door Matches

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com