ADVERTISEMENT

ചെന്നൈ∙ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 14–ാം സീസണിനുള്ള ഒരുക്കത്തിന്റെ ഭാഗമായി ചെന്നൈ സൂപ്പർ കിങ്സ് താരങ്ങളെ രണ്ടു ടീമുകളാക്കി തിരിച്ച് നടത്തിയ മത്സരത്തിന്റെ വിഡിയോ വൈറൽ. ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം മഹേന്ദ്രസിങ് ധോണി, സുരേഷ് റെയ്ന, രവീന്ദ്ര ജഡേജ, ഡ്വെയിൻ ബ്രാവോ, ചേതേശ്വർ പൂജാര, സാം കറൻ, മോയിൻ അലി, ദീപക് ചാഹർ, ഷാർദുൽ ഠാക്കൂർ തുടങ്ങിയ താരങ്ങൾ തകർത്തടിച്ചും എറിഞ്ഞും കളംനിറയുന്ന നിമിഷങ്ങൾ കൊണ്ട് സമ്പന്നമാണ് വിഡിയോ. തകർപ്പൻ സ്ക്വയർ കട്ടു കളിച്ചും പിന്നീട് വിക്കറ്റിനു പിന്നിൽ സ്വതസിദ്ധമായ മിടുക്കോടെ ബാറ്റ്സ്മാനെ സ്റ്റംപ് ചെയ്യുന്ന ആ പഴയ വിക്കറ്റ് കീപ്പറായും മിന്നിത്തിളങ്ങുന്ന മഹേന്ദ്രസിങ് ധോണിയാണ് വിഡിയോയിലെ ഹൈലൈറ്റ്.

താരങ്ങളെ രണ്ടു ടീമുകളാക്കി തിരിച്ചു നടത്തിയ മത്സരത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുത്തി 148 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയാണ് ചെന്നൈ പോസ്റ്റ് ചെയ്തത്. ഈ സീസണിൽ ചെന്നൈ സൂപ്പർ കിങ്സിനെ എതിരാളികൾ കരുതിയിരുന്നേ മതിയാകൂ എന്ന് ഓർമപ്പെടുത്തുന്നതാണ് വിഡിയോയിലെ ദൃശ്യങ്ങൾ. ധോണി–റെയ്ന കൂട്ടുകെട്ട് കളത്തിൽ സിക്സർ മഴ പെയ്യിക്കുന്ന ആരാധകരെ രോമാഞ്ചം കൊള്ളിക്കുന്ന കാഴ്ചയും വിഡിയോയിലുണ്ട്. ദീപക് ചാഹർ അവസാന ഓവറിൽ റോബിൻ ഉത്തപ്പ, രവീന്ദ്ര ജഡേജ എന്നിവരെ പുറത്താക്കുന്ന ദൃശ്യത്തോടെയാണ് വിഡിയോ അവസാനിക്കുന്നത്. വിഡിയോ കാണാം:

English Summary: MS Dhoni turns back clock with his batting, wicketkeeping skills in CSK's intra-squad match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com