ADVERTISEMENT

കറാച്ചി∙ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകൻ ബാബർ അസമിനെ ഇന്ത്യൻ സൂപ്പർതാരം സച്ചിൻ െതൻ‍ഡുൽക്കറിനോട് ഉപമിച്ച് പാക്കിസ്ഥാന്റെ മുൻ താരം അക്വിബ് ജാവേദ്. പ്രത്യേകിച്ച് ഒരു മേഖലയിലും ദൗർബല്യങ്ങൾ ചൂണ്ടിക്കാട്ടാനില്ലാത്ത സച്ചിനേപ്പോലെയാണ് ബാബർ അസമെന്ന് ജാവേദ് അഭിപ്രായപ്പെട്ടു. അസമിനെ അപേക്ഷിച്ച് വ്യത്യസ്തങ്ങളായ കൂടുതൽ ഷോട്ടുകൾ കൈവശമുണ്ടെങ്കിലും ദൗർബല്യങ്ങളുള്ള താരമാണ് കോലിയെന്ന് ജാവേദ് ചൂണ്ടിക്കാട്ടി.

‘ബാബർ അസമുമായി താരതമ്യം ചെയ്യുമ്പോൾ ഷോട്ടുകളിലെ വൈവിധ്യം കൊണ്ട് ശ്രദ്ധേയനാണ് കോലി. പക്ഷേ, കോലിയുടെ ദൗർബല്യമായി എടുത്തുപറയാവുന്ന ഒരു മേഖലയുണ്ട്. പന്തു സ്വിങ് ചെയ്യുന്ന സന്ദർഭങ്ങളിൽ കോലി അപകടത്തിൽച്ചാടുന്നത് പതിവാണ്. ഇംഗ്ലണ്ടിന്റെ ജയിംസ് ആൻഡേഴ്സനേപ്പോലുള്ളവരുടെ പന്തുകൾ ഉദാഹരണം’ – ജാവേദ് പറഞ്ഞു.

‘പക്ഷേ, ബാബർ അസമിനെ നോക്കൂ. ഇത്തരം ദൗർബല്യങ്ങളൊന്നും ചൂണ്ടിക്കാട്ടാനില്ല. സച്ചിൻ തെൻഡുൽക്കറിനേപ്പോലെ തന്നെ. സാങ്കേതികത്തികവിന്റെ കാര്യത്തിലും ബാബർ അസം കോലിയേക്കാൾ കേമനാണ്. കോലിയേപ്പോലെ കായികക്ഷമത കാത്തുസൂക്ഷിക്കാൻ കൂടി കഴിഞ്ഞാൽ അദ്ദേഹത്തേക്കാൾ മികച്ച താരമാകാൻ അസമിനു കഴിയും. സ്വിങ് ചെയ്യുന്ന പന്തുകളിൽ അപകടത്തിൽച്ചാടാതിരിക്കാൻ കൂടുതൽ സാങ്കേതികത്തികവ് സ്വന്തമാക്കാൻ കോലിക്ക് അസമിനെ കണ്ടു പഠിക്കുകയുമാവാം’ – ജാവേദ് പറഞ്ഞു.

English Summary: Virat Kohli has a better range of shots as compared to Babar Azam: Aaqib Javed

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com