ADVERTISEMENT

ബെംഗളൂരു നഗരത്തിലെ ട്രാഫിക് ബ്ലോക്കിൽ കിടന്നു കയറുപൊട്ടിക്കുന്നയാളെ എവിടെയോ കണ്ടിട്ടുണ്ടല്ലോ എന്നാണ് പലരും ആദ്യം ചിന്തിച്ചു പോയത്.

എറിഞ്ഞു കൊല്ലാനെന്ന മട്ടിൽ വന്നിരുന്ന ഫാസ്റ്റ് ബോളർമാരോടു പോലും ശാന്തമായി പെരുമാറിയിരുന്ന സാക്ഷാൽ രാഹുൽ ദ്രാവിഡ് ആണ് കക്ഷിയെന്നറിഞ്ഞപ്പോൾ എല്ലാവരും ആദ്യമൊന്ന് അമ്പരന്നു. പിന്നെ പൊട്ടിച്ചിരിച്ചു. ‘ദ്രാവിഡ്, താങ്കൾക്ക് ദേഷ്യവും വരുമോ’ എന്ന ചോദ്യം ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ ട്രെൻഡിങ് ആണ്. 

ക്രെഡിറ്റ് കാർഡ് ബിൽ പേയ്മെന്റ് ആപ്പിനു വേണ്ടിയുള്ള പരസ്യത്തിലാണ് ഇന്ത്യൻ ക്രിക്കറ്റിലെ വൻമതിൽ രാഹുൽ ദ്രാവിഡിനെ ക്ഷുഭിതനായി കണ്ടത്. ട്രാഫിക് കുരുക്കിൽപെട്ട് ദേഷ്യത്തിൽ ആക്രോശിക്കുന്ന, തൊട്ടടുത്ത കാറിന്റെ സൈഡ് മിറർ അടിച്ചുടയ്ക്കുന്ന, ഒരു ഭ്രാന്തനെപ്പോലെ ചിരിക്കുന്ന, ദേഷ്യപ്പെടുന്ന ‘ക്ഷുഭിത യൗവന’മായാണ് 15 സെക്കൻഡ് ദൈർഘ്യമുള്ള പരസ്യത്തിൽ ദ്രാവിഡ് പ്രത്യക്ഷപ്പെടുന്നത്.

പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലി, ഇന്ത്യൻ ഫുട്ബോൾ ടീം ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധു തുടങ്ങിയവർ ഉൾപ്പെടെ ഒട്ടേറെ പേരാണ് ദ്രാവിഡിന്റെ ‘പരസ്യ’ പരിണാമത്തെക്കുറിച്ച് പ്രതികരിച്ചത്. 

ബെംഗളൂരുവിലെ ഇന്ദിരാനഗറിൽ തനിക്ക് അപകടകാരിയായൊരു സുഹൃത്ത് ഉണ്ടെന്നായിരുന്നു ദ്രാവിഡിന്റെ ചിത്രം പങ്കുവച്ച്   സന്ധുവിന്റെ ട്വീറ്റ്.

English Summary: New Commercial Featuring Former Cricketer Rahul Dravid Goes Viral

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com