ADVERTISEMENT

ചെന്നൈ ∙ ഐപിഎലിൽ 100 വിജയങ്ങൾ സ്വന്തമാക്കുന്ന 3–ാമത്തെ ടീമായി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. കഴിഞ്ഞ ദിവസം സൺറൈസേഴ്സ് ഹൈദരാബാദിനെതിരെ 10 റൺസിനു ജയിച്ച മത്സരത്തിലാണു കൊൽക്കത്തയുടെ ഈ നേട്ടം. മുംബൈ ഇന്ത്യൻസും (120 ജയം) ചെന്നൈ സൂപ്പർ കിങ്സുമാണു (106) സെഞ്ചുറി ക്ലബ്ബിലുള്ള മറ്റു ടീമുകൾ. 

ഹൈദരാബാദിനെതിരെ ടോസ് നഷ്ടപ്പെട്ടു ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്തയെ നയിച്ചത് നിതീഷ് റാണയും (56 പന്തുകളിൽ 80) രാഹുൽ ത്രിപാഠിയുമാണ് (29 പന്തുകളിൽ 53). അവസാന ഓവറിൽ ഭുവനേശ്വർ കുമാറിനെ പ്രഹരിച്ച ദിനേഷ് കാർത്തിക്കും (9 പന്തുകളിൽ 22) തിളങ്ങി. 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ കൊൽക്കത്ത നേടിയത് 187 റൺസ്.

English Summary: Kolkata Knight Riders Completes 100 Wins in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com