ADVERTISEMENT

മുംൈബ ∙ പ‍ഞ്ചാബ് കിങ്സിനെതിരെയുള്ള മത്സരത്തിൽ ലോകോത്തര ഫീൽഡിങ് കാഴ്ചവച്ച രവീന്ദ്ര ജഡേജയെ പ്രകീർത്തിച്ച് സഹതാരം ദീപക് ചാഹറും ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കിൾ വോണും. ഇന്ത്യയുടെ എറ്റവും മികച്ച ഫീൽഡറെന്ന് രവീന്ദ്ര ജഡേജയെ ഇരുവരും വിശേഷിപ്പിച്ചു. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫീൽഡർ എന്നാണ് രവീന്ദ്ര ജഡേജയെ പ്രശംസിച്ച് മൈക്കിൾ വോൺ ട്വിറ്ററിൽ കുറിച്ചത്.

ഇന്ത്യയുടെ എറ്റവും മികച്ച ഫീൽഡറാണ് രവീന്ദ്ര ജഡേജയെന്നു വ്യക്തമാക്കിയ ദീപക് ചാഹർ, ഫീൽഡിൽ 11 ജഡേജമാരെയാണ് ആവശ്യമെന്നു കൂട്ടിച്ചേർത്തു. ‘ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫീൽഡറുമാരിൽ ഒരാളാണ് ജഡേജ. എന്റെ ബോളിങ്ങിൽ നിരവധി ക്യാച്ചുകൾ അദ്ദേഹം എടുത്തിട്ടുണ്ട്. ഫീൽഡിൽ 11 ജഡേജമാരെയാണ് എനിക്ക് ആവശ്യം.’ – മത്സരശേഷം ദീപക് ചാഹർ പറഞ്ഞു.

ബോളിങ്ങിലും ഫിൽഡിങ്ങിലും പഞ്ചാബ് കിങ്സിനെ ‘എറിഞ്ഞു വീഴ്ത്തി’യാണ് ചെന്നൈ വിജയം സ്വന്തമാക്കിയത്. 4 വിക്കറ്റെടുത്ത പേസ് ബോളർ ദീപക് ചാഹറും ഒരു റണ്ണൗട്ടും 2 ക്യാച്ചുകളുമായി ഫീൽഡ് നിറഞ്ഞ രവീന്ദ്ര ജഡേജയുമാണ് പഞ്ചാബിനെ തകർത്തത്. 4 ഓവറിൽ ഒരു മെയ്ഡൻ ഉൾപ്പെടെ വെറും 13 റൺസ് വഴങ്ങിയാണ് ചാഹർ 4 വിക്കറ്റെടുത്തത്. കെ.എൽ. രാഹുലിനെ റണ്ണൗട്ടാക്കിയ ജഡേജ, ക്രിസ് ഗെയ്ൽ, ഷാരുഖ് ഖാൻ എന്നിവരെയാണ് ക്യാച്ചെടുത്തു പുറത്താക്കിയത്. 

English Summary: 'Want 11 Jadejas in the field': Ravindra Jadeja earns 'greatest ever Indian fielder' tag after PBKS vs CSK IPL 2021 match

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com