ADVERTISEMENT

ഹൈദരാബാദ് ∙ സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകസ്ഥാനം നഷ്ടമായതിനു പിന്നാലെ രാജസ്ഥാൻ റോയൽസിനെതിരായ ഐപിഎൽ മത്സരത്തിലും ഡേവിഡ് വാർണർക്ക് ടീമിലിടം കിട്ടിയില്ല. വാർണർക്കു പകരം മനീഷ് പാണ്ഡെയാണ് ജോണി ബെയർസ്റ്റോയ്ക്കൊപ്പം ഹൈദരാബാദിനായി ഓപ്പൺ ചെയ്തത്. ടീമിലില്ല എന്ന വാർത്ത ഞെട്ടലോടെയാണ് വാർണർ സ്വീകരിച്ചതെന്ന് ടീം ഡയറക്ടർ ടോം മൂഡി പറ‍ഞ്ഞു. 

സീസണിലെ മോശം പ്രകടനത്തെ തുടർന്നാണ് വാർണറെ നായക സ്ഥാനത്തുനിന്നു നീക്കുന്നതെന്നാണ് സൺറൈസേഴ്സ് ഹൈദരാബാദ് പ്രസ്താവനയിൽ അറിയിച്ചത്. വാർണർക്കു പകരം ന്യൂസീലൻഡ് ക്യാപ്റ്റൻ കൂടിയായ കെയ്ൻ വില്യംസനാണ് ഇന്നലെ  രാജസ്ഥാനെതിരെ ടീമിനെ നയിച്ചത്. 

കഴിഞ്ഞ ദിവസം നടന്ന ചെന്നൈ സൂപ്പർ കിങ്സിനെതിരായ മത്സരത്തിലെ തോൽവിയോടെയാണ് വാർണറിന്റെ ക്യാപ്റ്റൻ സ്ഥാനം തെറിച്ചത്. ഈ മത്സരത്തിൽ വാർണറിന്റെ മന്ദഗതിയിലുള്ള ബാറ്റിങ് കടുത്ത വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

English Summary : Warner 'shocked and disappointed' at being removed from SRH captaincy, reveals Moody

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com