ADVERTISEMENT

മുംബൈ∙ ഇംഗ്ലണ്ട് പര്യടനത്തിലെ പരിശീലന മത്സരത്തിൽ ഇന്ത്യയ്‌ക്കെതിരെ കൗണ്ടി സിലക്ട് ഇലവനായി കളത്തിലിറങ്ങിയ രണ്ട് ഇന്ത്യൻ താരങ്ങളും പരുക്കേറ്റ് ടീമിനു പുറത്ത്. കഴിഞ്ഞ ദിവസം പരുക്കേറ്റ ആവേഷ് ഖാനു പിന്നാലെ സ്പിന്നർ വാഷിങ്ടൻ സുന്ദറും പരുക്കേറ്റ് പുറത്തായി. ഇതോടെ, ഇംഗ്ലണ്ടിലെത്തിയ ഇന്ത്യൻ ടീമിൽനിന്ന് പരുക്കേറ്റ് പുറത്തായ താരങ്ങളുടെ എണ്ണം മൂന്നായി. ഓപ്പണർ ശുഭ്മൻ ഗില്ലാണ് പരുക്കേറ്റ് ടീമിനു പുറത്തായ ആദ്യ താരം. ഗിൽ കഴിഞ്ഞ ദിവസം നാട്ടിൽ തിരിച്ചെത്തിയിരുന്നു.

കൈവിരലിനു സംഭവിച്ച പരുക്കാണ് വാഷിങ്ടൻ സുന്ദറിനും ആവേഷ് ഖാനും തിരിച്ചടിയായത്. പരിശീലന മത്സരത്തിൽ കൗണ്ടി സിലക്ട് ഇലവനു വേണ്ടി കളിക്കേണ്ടിയിരുന്ന ഇംഗ്ലിഷ് താരങ്ങളിൽ ചിലർ കോവിഡ് ബാധിതരുമായുള്ള സമ്പർക്കം മൂലം ഐസലേഷനിലായതോടെയാണ് സുന്ദറും ആവേഷ് ഖാനും എതിർ ടീമിനു വേണ്ടി കളിക്കാനിറങ്ങിയത്. പരിശീലന മത്സരത്തിൽ 11 താരങ്ങളെ ഇറക്കാനുള്ള ബുദ്ധിമുട്ട് ഇംഗ്ലിഷ് ബോർഡ് അറിയിച്ചതോടെയാണ് രണ്ട് ഇന്ത്യൻ താരങ്ങളെ വിട്ടുകൊടുക്കാൻ ബിസിസിഐ തയാറായത്.

ഇതോടെ, ഓഗസ്റ്റ് നാലിന് ആരംഭിക്കുന്ന പരമ്പരയിൽ ഇന്ത്യയ്ക്ക് ഇരു താരങ്ങളുടെയും സേവനം ലഭിക്കില്ല. അഞ്ച് ടെസ്റ്റുകൾ ഉൾപ്പെടുന്ന പരമ്പരയാണ് ഇന്ത്യ ഇംഗ്ലണ്ടിൽ കളിക്കുന്നത്. ഇംഗ്ലണ്ടിലുള്ള ഇന്ത്യൻ ടീം മാനേജ്മെന്റ് ശുഭ്മൻ ഗില്ലിന് പകരക്കാരെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കണമെന്ന് ആവശ്യപ്പെട്ട് സിലക്ടർമാർക്ക് കത്തയച്ചിരുന്നെങ്കിലും അവർ ഈ ആവശ്യം തള്ളിക്കളഞ്ഞിരുന്നു. രണ്ടു താരങ്ങൾക്കു കൂടി പരുക്കേറ്റതോടെ ഇംഗ്ലണ്ടിലേക്ക് പകരക്കാരെ അയയ്ക്കാൻ ബിസിസിഐ തയാറാകുമോ എന്ന് വ്യക്തമല്ല.

മൂന്നു താരങ്ങൾ പരുക്കേറ്റ് പുറത്തായതോടെ ഇംഗ്ലണ്ടിൽ പര്യടനം നടത്തുന്ന ടീമിന്റെ അംഗബലം 21 ആയി കുറഞ്ഞു. നേരത്തെ, വിരാട് കോലിയുടെ നേതൃത്വത്തിൽ 24 അംഗ ടീമിനെയാണ് സിലക്ടർമാർ ഇംഗ്ലണ്ടിലേക്ക് അയച്ചത്. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ പരുക്കേറ്റവർക്ക് പകരക്കാരെ ബിസിസിഐ ഇംഗ്ലണ്ടിലേക്ക് അയച്ചേക്കുമെന്നാണ് വിവരം. അതിനിടെ, കോവിഡ് ബാധിതനായി ഐസലേഷനിലായിരുന്ന വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് ഏറ്റവും പുതിയ പരിശോധനയിൽ ഫലം െഗറ്റീവായതോടെ ടീമിനൊപ്പം തിരികെ ചേർന്നിട്ടുണ്ട്.

English Summary: Another blow for Team India: Washington joins Avesh, ruled out of England series

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com