ADVERTISEMENT

ട്രോഫി നേടാനായില്ലെങ്കിലും ഐപിഎൽ ക്യാപ്റ്റൻസി റെക്കോർഡുകളിൽ കോലിക്ക് എതിരില്ല! 9 സീസണുകളിലായി 140 മത്സരങ്ങളിൽ റോയൽ‌ ചാലഞ്ചേഴ്സ് ബാംഗ്ലൂർ ടീമിനെ നയിച്ചതിനുശേഷമാണ് വിരാട് കോലി ക്യാപ്റ്റന്റെ തൊപ്പി അഴിച്ചുവയ്ക്കാൻ തീരുമാനിക്കുന്നത്. ഐപിഎൽ ട്രോഫി കിട്ടാക്കനിയായി മാറിയെങ്കിലും കോലിക്കു കീഴിൽ 4 തവണ ബാംഗ്ലൂർ ഐപിഎൽ പ്ലേഓഫ് കളിച്ചു. 2016ൽ റണ്ണറപ്പുമായി.

ഐപിഎലിൽ ക്യാപ്റ്റനെന്ന നിലയിൽ കോലിയും കോലിക്കു കീഴിൽ ബാംഗ്ലൂർ ടീമും മുന്നേറിയത് ഇങ്ങനെ...

∙ മത്സരങ്ങൾ: 140

∙ ജയം: 66

∙ തോൽവി: 70

∙ വിജയശതമാനം: 47.17

∙ റൺസ്: 4881

∙ ബാറ്റിങ് ശരാശരി: 41.99

∙ ഉയർന്ന സ്കോർ: 113

∙ സെഞ്ചുറി: 5

∙ അർധസെഞ്ചുറി: 35

∙ ടീം ടോപ് സ്കോറർ: 41 മത്സരങ്ങളിൽ‌

കോലിയുടെ ക്യാപ്റ്റൻസിയിൽ മറ്റ് ഐപിഎൽ ടീമുകൾക്കെതിരെ ബാംഗ്ലൂരിന്റെ വിജയശതമാനം

∙ഡൽഹി: 66.7

∙രാജസ്ഥാൻ‌: 46.7

∙പഞ്ചാബ്: 44.4

∙കൊൽക്കത്ത: 42.10

∙ഹൈദരാബാദ്: 40

∙മുംബൈ: 38.89

∙ചെന്നൈ: 26.67

kohli-stat

ഐപിഎൽ ക്യാപ്റ്റനെന്ന നിലയിൽ കൂടുതൽ റൺസ്

∙വിരാട് കോലി: 4881

∙എം.എസ്.ധോണി: 4456

∙ഗൗതം ഗംഭീർ: 3518

ഒരു ഐപിഎൽ സീസണിൽ കൂടുതൽ റൺസ് നേടുന്ന ക്യാപ്റ്റൻ

∙973: വിരാട് കോലി (2016)

∙848: ഡേവി‍ഡ് വാർണർ (2016)‌

∙735: കെയ്ൻ വില്യംസൻ (2018)

ഐപിഎലിൽ ഒരു ക്യാപ്റ്റന് കീഴിൽ കൂടുതൽ വിക്കറ്റുകൾ

∙136: യുസ്‌വേന്ദ്ര ചെഹൽ (കോലി)

∙122: ഡ്വെയ്ൻ ബ്രാവോ (ധോണി)

∙116: ജസ്പ്രീത് ബുമ്ര (രോഹിത്)

English Summary: Virat Kohli's record as RCB captain in IPL

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com