ADVERTISEMENT

ദുബായ് ∙ ടീം ഇന്ത്യ ശാരീരികമായും മാനസികമായും തളർന്ന അവസ്ഥയിലായിരുന്നുവെന്നും വൻ മത്സരങ്ങളിലെ സമ്മർദ നിമിഷങ്ങളിൽ ജയത്തിനായി ശ്രമിക്കാൻ പോലും കഴിഞ്ഞില്ലെന്നും വിടവാങ്ങുന്ന മുഖ്യ പരിശീലകൻ രവി ശാസ്ത്രി. വിശ്രമത്തെക്കുറിച്ചാണു താൻ ഇപ്പോൾ ആലോചിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘ഞാൻ മാനസികമായി തളർന്ന നിലയിലാണ്. എന്റെ പ്രായത്തിൽ അതു സംഭവിക്കാം. 6 മാസമായി ബയോ ബബ്‌ളിൽ കഴിയുന്ന താരങ്ങൾ ശാരീരികമായും മാനസികമായും തളർന്നു. ഐപിഎലിനും ലോകകപ്പിനുമിടയിൽ അൽപം കൂടി ഇടവേളയുണ്ടായിരുന്നെങ്കിൽ നല്ലതായിരുന്നു. അതില്ലാതിരുന്നതിനാൽ വൻ മത്സരങ്ങളിലെ സമ്മർദ നിമിഷങ്ങളിൽ മികവു കാട്ടാനായില്ല. എങ്കിലും ഇതൊന്നും പരാജയത്തിനുള്ള ഒഴികഴിവുകളല്ല’ – ശാസ്ത്രി പറഞ്ഞു.

‘തോൽക്കുന്നതിൽ ഈ ടീമിനു ഭയമില്ല. പക്ഷേ, ജയിക്കാൻ ശ്രമിക്കാൻ പോലും കഴിയാത്ത അവസ്ഥയായിരുന്നു. രാഹുൽ ദ്രാവിഡിന് ഒന്നാന്തരം ടീമിനെയാണു ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വരവോടെ ടീം കൂടുതൽ മെച്ചപ്പെടുകയേ ഉള്ളൂ’ – ശാസ്ത്രി പറഞ്ഞു.

∙ രവി ശാസ്ത്രി

ഫോർമാറ്റ്, മത്സരം, ജയം, തോൽവി, സമനില, ടൈ/ഫലമില്ല

ടെസ്റ്റ് 43 25 13 5 –

ഏകദിനം 76 51 22 – 2/1

ട്വന്റി20 64 42 18 – 2/2

ആകെ 183 118 53 5 4/3

English Summary: Players were physically, mentally drained; Ravi Shastri

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com