ADVERTISEMENT

ദുബായ്∙ ട്വന്റി20 ലോകകപ്പ് ഫൈനലിൽ ഓസീസിനോടു കീഴടങ്ങിയെങ്കിലും, ടൂർണമെന്റിലെ ടീമിന്റെ പ്രകടനത്തിൽ അഭിമാനമുണ്ടെന്നു ന്യൂസീലൻഡ് നായകൻ കെയ്‌ൻ വില്യംസൻ. 

ഓസീസിനെതിരെ 172 റൺസ് നേടിയ മത്സരത്തിൽ, 8 വിക്കറ്റിനായിരുന്നു കിവീസിന്റെ തോൽവി. പ്രഥമ ടെസ്റ്റ് ചാംപ്യൻഷിപ് ജേതാക്കളായ കിവീസിന് വൈറ്റ് ബോൾ ക്രിക്കറ്റിൽ ലോകകപ്പ് ഉയർത്താനായിട്ടില്ല എന്ന നിരാശ ഇനിയും ബാക്കിയായി. കഴിഞ്ഞ 2 ഏകദിന ലോകകപ്പുകളിലും (2015ൽ ഓസീസിനോടും 2019ൽ ഇംഗ്ലണ്ടിനോടും) ഫൈനലുകളിലാണു കിവീസ് കീഴടങ്ങിയത്. 

ഓസീസിനെതിരായ മത്സരത്തിനു ശേഷം ന്യൂസീലൻഡ് നായകൻ കെയ്‌ൻ വില്യംസൻ പ്രതികരിച്ചത് ഇങ്ങനെ, ‘ക്രിക്കറ്റിൽ ചിലപ്പോൾ നിങ്ങൾ ജയിക്കും, ചിലപ്പോൾ തോൽക്കും. ടൂർണമെന്റിലെ ടീമിന്റെ പ്രകടനം എടുത്തുനോക്കിയാൽ ഏറെ അഭിമാനമുണ്ട്. ഫൈനലിൽ എന്തും സംഭവിക്കാം. 2019 ഏകദിന ലോകകപ്പ് ഫൈനലിനെക്കുറിച്ചു നിങ്ങൾ ചോദിച്ചു. നിങ്ങൾക്കു സമയം ഉണ്ടെങ്കിൽ അക്കാര്യത്തിൽ കൂടുതൽ ചർച്ചകൾ നടത്താം. 

ടൂർണമെന്റിൽ നല്ല പ്രകടനം പുറത്തെടുക്കാൻ ഞങ്ങൾക്കു കഴിഞ്ഞു. ഫൈനലിൽ മികവു തുടരാനായില്ല. ഇത്തരം ചാംപ്യൻഷിപ്പുകൾ നേടണം എന്നു നിങ്ങൾ ആഗ്രഹിക്കുന്നുണ്ടാകും. എന്നാൽ മറ്റുള്ള ടീമുകളുടെ ആഗ്രഹവും ഇതുതന്നെയാകും.’

48 പന്തിൽ 85 റൺസ് നേടിയ വില്യംസനായിരുന്നു ഫൈനലിലെ ടോപ് സ്കോറർ. മിച്ചെൽ മാർഷ് (50 പന്തിൽ പുറത്താകാതെ 77), ഡേവിഡ് വാർണർ (38 പന്തിൽ 53) എന്നിവരുടെ തകർപ്പൻ ബാറ്റിങ്ങാണ് മത്സരത്തിൽ ഓസീസിനെ ജയത്തിലെത്തിച്ചത്. 

 

English Summary: “You get to a final and anything can happen” - Kane Williamson reflects on crushing loss in T20 World Cup 2021 final 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com