ADVERTISEMENT

ട്വന്റി20 ലോകകപ്പിൽ പരമ്പരയുടെ താരമായി പാക്കിസ്ഥാൻ നായകൻ ബാബർ അസമിനെ തിരഞ്ഞെടുക്കാത്തതിലുള്ള നീരസം പരസ്യമാക്കി പാക്കിസ്ഥാൻ ഇതിഹാസ പേസർ ശുഐബ് അക്തർ. പരമ്പരയിലെ താരത്തിനുള്ള പുരസ്കാരം ബാബർ അസം സ്വന്തമാക്കുമെന്നാണു താൻ കരുതിയിരുന്നതെന്ന് അക്‌തർ ട്വിറ്ററിൽ കുറിച്ചു. 

ടൂർണമെന്റിൽ ഉടനീളം അസം പുറത്തെടുത്ത ബാറ്റിങ് മികവ് അസമിനെ തുണയ്ക്കുമെന്നാണു താൻ കരുതിയതെന്നും വാർണറെ പരമ്പരയുടെ താരമായി തിരഞ്ഞെടുത്തത് നീതിയുക്തമല്ലെന്നും അക്തർ പറഞ്ഞു. 

‘പരമ്പരയുടെ താരമായി ബാബർ അസം തിരഞ്ഞെടുക്കപ്പെടുന്നതു കാണാനാണു കാത്തിരുന്നത്. അധികൃതരുടെ തീരുമാനം നീതിയുക്തമല്ലെന്ന് ഉറപ്പ്’– അക്തർ ട്വിറ്ററിൽ കുറിച്ചു.

ട്വന്റി20 ലോകകപ്പിൽ പുറത്തെടുത്ത നേതൃപാടവത്തിനും ബാറ്റർ എന്ന നിലയിലെ മികച്ച പ്രകടനത്തിനും ബാബർ അസം ഏറെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. 6 മത്സരങ്ങളിൽ 4 അർധ സെഞ്ചുറി അടക്കം 303 റൺസ് നേടിയ അസം തന്നെയാണ് പരമ്പരയിൽ ഏറ്റവും അധികം റൺസ് സ്വന്തമാക്കിയതും.

7 കളികളിൽ നേടിയ 289 റൺസോടെ പരമ്പരയിലെ റൺ വേട്ടക്കാരിൽ രണ്ടാമനായ ഓസീസിന്റെ ഡേവിഡ് വാർണറെയാണ് പരമ്പരയുടെ താരമായി അധികൃതർ തിരഞ്ഞെടുത്തത്. 

 

English Summary: "Unfair decision for sure" - Shoaib Akhtar unhappy with Player of the Tournament award at the T20 World Cup 2021

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com