ഇംഗ്ലിഷ് ക്രിക്കറ്റിനെ പിടിച്ചു കുലുക്കി വംശീയ വിവാദം; വിതുമ്പിക്കരഞ്ഞ് റഫീഖ്!

BRITAIN-CRICKET-RACISM-ENG-YORKSHIRE
പാർലമെന്റ് സമിതിക്കു മുന്നിൽ റഫീഖ് വിതുമ്പുന്നു.
SHARE

ലണ്ടൻ ∙ ഇംഗ്ലിഷ് ക്രിക്കറ്റിന്റെ വംശീയസ്വഭാവം വെളിവാക്കുന്ന അനുഭവകഥകളുമായി മുൻ ഇംഗ്ലണ്ട് അണ്ടർ–19 ടീം ക്യാപ്റ്റനും പാക്ക് വംശജനുമായ അസീം റഫീഖ്. യോർക്ക്ഷെർ ക്ലബ്ബിലെ വംശീയ വിവാദം അന്വേഷിക്കുന്ന ബ്രിട്ടിഷ് പാർലമെന്റ് സമിതിക്കു മുന്നിൽ തന്റെ അനുഭവങ്ങൾ വിവരിക്കവെ 30കാരനായ റഫീഖ് വിതുമ്പിക്കരഞ്ഞു.

ഏഷ്യൻ വംശജരായ താരങ്ങളെ ക്ലബ്ബിൽ അധിക്ഷേപിക്കുന്നത് പതിവായിരുന്നെന്ന് 2008 മുതൽ 2018 വരെ യോർക്ക്ഷെറിനു വേണ്ടി കളിച്ച റഫീഖ് പറഞ്ഞു. തന്റെ മകൻ മരിച്ച സന്ദർഭത്തിൽ പോലും അധിക്ഷേപത്തിനു വിധേയനായതായും റഫീഖ് വെളിപ്പെടുത്തി.

റഫീഖിന്റെ മുൻ വെളിപ്പെടുത്തലുകളെത്തുടർന്ന് ക്ലബ്ബിന്റെ ഉന്നതർ നേരത്തേ രാജി വച്ചിരുന്നു. മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ മൈക്കൽ വോണിനെ ബിബിസി ടിവി ഷോയിൽ നിന്ന് നീക്കുകയും ചെയ്തു.

English Summary: Azeem Rafiq says racism rife in English cricket

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

2022 ജൂലൈ മാസഫലം | July Monthly Prediction 2022 | Monthly Horoscope Malayalam | Malayalam Astrology

MORE VIDEOS
FROM ONMANORAMA