ADVERTISEMENT

കാൺപുർ∙ ഇന്ത്യ–ന്യൂസീലൻഡ് ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനു മുന്നോടിയായുള്ള പരിശീലനത്തിനിടെ, ബോളിങ് പ്രകടനവുമായി ശ്രദ്ധ നേടി ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ടെസ്റ്റിനു മുന്നോടിയായി ഇന്ത്യൻ ടീം നെറ്റ്സിൽ പരിശീലിക്കുമ്പോഴാണ് ദ്രാവിഡ് ബോളറായി രംഗത്തെത്തിയത്. ചേതേശ്വർ പൂജാര ഉൾപ്പെടെയുള്ള താരങ്ങൾക്കെതിരെയാണ് ദ്രാവിഡ് തന്റെ ഓഫ് സ്പിൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) ട്വിറ്ററിൽ പങ്കുവച്ചു.

വലംകയ്യൻ ഓഫ്‍ സ്പിന്നർമാർ ആരെങ്കിലുമുണ്ടോ? ടീം ഇന്ത്യയുടെ മുഖ്യ പരിശീലകൻ രാഹുൽ ദ്രാവിഡ് നെറ്റ്സിൽ പന്ത് കയ്യിലെടുത്തപ്പോൾ’ – എന്ന ക്യാപ്ഷൻ സഹിതമാണ് ബിസിസിഐ വിഡിയോ പങ്കുവച്ചത്.

കളിക്കാരനെന്ന നിലയിൽ കളത്തിൽ സജീവമായിരുന്ന കാലത്തും അപൂർവമായി മാത്രം ബോൾ ചെയ്തിരുന്ന താരമാണ് ദ്രാവിഡ്. 164 ടെസ്റ്റുകൾ കളിച്ചിട്ടുള്ള ദ്രാവിഡ് അഞ്ച് ഇന്നിങ്സിൽ മാത്രമാണ് ബോൾ ചെയ്തിട്ടുള്ളത്. ടെസ്റ്റിൽ ആകെയെറിഞ്ഞ 120 പന്തുകളിൽനിന്ന് ഒരു വിക്കറ്റ് വീഴ്ത്തി. 344 ഏകദിനങ്ങൾ കളിച്ചതിൽ എട്ടു മത്സരങ്ങളിൽ മാത്രം ബോൾ ചെയ്ത താരം, 186 പന്തുകൾ എറിഞ്ഞ് നാലു വിക്കറ്റ് വീഴ്ത്തി. 43 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് പിഴുതതാണ് മികച്ച പ്രകടനം.

English Summary: Rahul Dravid bowls off-spin at nets as India prepare for Kanpur Test vs New Zealand

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com