ADVERTISEMENT

ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയെക്കുറിച്ച് വീണ്ടുമൊരു സിനിമ. ബോളിവുഡിൽ വീണ്ടും അഭ്യൂഹം ശക്തമായി. മിസ്റ്റർ ആൻഡ് മിസിസ് മഹിയെന്ന പേരിൽ അടുത്ത വർഷം പുറത്തിറങ്ങുന്ന കരൺ ജോഹർ ചിത്രം ക്രിക്കറ്റ് താരം എം.എസ്. ധോണിയെക്കുറിച്ചുള്ളതാണെന്ന വാദം ശക്തമാവുകയാണ്. 

ക്രിക്കറ്റ് പശ്ചാത്തലം പ്രമേയമായുള്ള ചിത്രത്തിൽ ജാൻവി കപൂർ- രാജ്കുമാർ റാവു എന്നിവർ ഒന്നിക്കുന്നത് എം. എസ്. ധോണി ഭാര്യ സാക്ഷി പ്രണയം ആവിഷ്കരിക്കാനാണെന്ന സൂചനകളാണ് പുറത്തുവരുന്നത്. കരൺ ജോഹറിന്റെ ധർമ പ്രൊഡക്‌ഷൻസ് ക്രിക്കറ്റ് പ്രമേയമായ മിസ്റ്റർ ആൻഡ് മിസിസ് മഹി ചിത്രം പ്രഖ്യാപിച്ചിരിക്കുന്നത്. ഇൗ ചിത്രത്തിൽ ഒന്നിക്കുന്നതിലൂടെ ജാൻവി കപൂർ രാജ്കുമാർ റാവും റൂഹിക്ക് ശേഷമുള്ള രണ്ടാമത്തെ കൂടിച്ചേരലാണ്.

ഗുഞ്ചൻ സക്സേന - ദി കാർ​ഗിൽ ​ഗേൾ സംവിധാനം ചെയ്ത ശരൺ ശർമയാണ് മിസ്റ്റർ ആൻഡ് മിസിസ് മഹിയുടെ സംവിധായകൻ. ജാൻവി കപൂർ, രാജ്കുമാർ റാവു, കരൺ ജോഹർ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ  ചിത്രത്തിന്റെ  അറിയിപ്പുകൾ പുറത്തുവിട്ടു. ചിത്രത്തിലെ രണ്ടു അഭിനേതാക്കളുടെയും പേരുകൾ വെളിപ്പെടുത്തുന്ന ടീസർ ഇവർ പങ്കിട്ടു. മഹിമയായി ജാൻവി എത്തുമ്പോൾ മഹേന്ദ്രയായി രാജ്കുമാർ അഭിനയിക്കുന്നു.

∙ രാജ്കുമാർ റാവു ജാൻവി കൂട്ടുകെട്ട് അടുത്ത ഒക്ടോബറിൽ

ഒരു സ്വപ്നം രണ്ടു ഹൃദയങ്ങൾ പിന്തുടരുന്നു. തന്റെ മാന്ത്രിക സ്പർശനത്തിലൂടെ പറയാൻ ഹൃദയസ്പർശിയായ മറ്റൊരു കഥയുമായി തിരിച്ചെത്തിയ ശരൺ ശർമ സംവിധാനം ചെയ്ത മിസ്റ്റർ ആൻഡ് മിസിസ് അവതരിപ്പിക്കുന്നു. രാജ്കുമാർ റാവുവും ജാൻവി കപൂറും  അഭിനയിക്കുന്നു. പ്രതീക്ഷിക്കുന്ന ഒരു കൂട്ടുകെട്ട് 2022 ഒക്ടോബർ ഏഴിന് തിയറ്ററുകളിൽ അല്ലെങ്കിൽ സിനിമാസിൽ കാണാം.- കരൺ പോസ്റ്റിന് അടിക്കുറിപ്പ് ഇങ്ങനെ.

രാജ്കുമാർ സമാനമായ അടിക്കുറിപ്പ് പങ്കിട്ടപ്പോൾ ജാൻവി കുറിച്ചത്  പാഡ് അപ്പ് ചെയ്യാനുള്ള സമയമാണിതെന്ന്. ഒരു സ്വപ്നത്തെ പിന്തുടരുന്ന രണ്ടു ഹൃദയങ്ങളുടെ യാത്ര മിസ്റ്റ‍ർ ആൻഡ് മിസിസ് അവതരിപ്പിക്കുന്നു. ഇൗ യാത്ര 2022 ഒക്ടോബർ ഏഴിന് സിനിമ ശാലകളിൽ എത്തുന്നു.

∙ ആരാധകർ ആവേശത്തിൽ

ചിത്രത്തിന്റെ പ്രഖ്യാപനം അതത് അഭിനേതാക്കളുടെ ആരാധകരെ ആവേശത്തിലാക്കിയെങ്കിലും ഇന്ത്യൻ ക്രിക്കറ്റ് താരം മഹേന്ദ്ര സിങ് ധോണിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണോ ചിത്രം എന്ന് നിരവധി ആരാധകർ സംശയം ഉന്നയിച്ചെങ്കിലും താരങ്ങളോ നിർമാതാക്കളോ വ്യക്തമായ മറുപടിയൊന്നും ഇതുവരെ  നൽകിയിട്ടില്ല.

ഇത് എംഎസ് ധോണിയെ അടിസ്ഥാനമാക്കിയുള്ളതാണോ... സിനിമയെക്കുറിച്ച് ധർമയുടെ പോസ്റ്റിന് അരാധകൻ കമന്റിട്ടു. ഇത് എംഎസ്ഡിയിലെ മറ്റൊരു സിനിമയാണോ..സുശാന്ത് രജ്പുതിന്റെ എംഎസ് ധോണി അൺടോൾഡ് സ്റ്റോറീസ് ‍ഞങ്ങൾ ഇതിനകം ഇഷ്ടപ്പെടുന്നു. വീണ്ടും മറ്റൊന്നു കൂടിയോ ആരാധകരുടെ കമന്റുകൾ നീളുകയാണ്.

∙ ക്രിക്കറ്റ് കഥയുമായി രണ്ടു സിനിമകൾ കൂടി

ആരാധകർ സാഹചര്യത്തെളിവുകൾ കുട്ടിയിണക്കുമ്പോൾ കരണോ രാജ്കുമാറോ ജാൻവിയോ ചിത്രം എംഎസ് ധോണിയെ അടിസ്ഥാനമാക്കിയുള്ളതാണോ അല്ലയോയെന്നു തുറന്നു പറയാൻ ഇതുവരെയും  തയാറായിട്ടില്ല. സിനിമ ക്ലൈമാക്സ് പോലെ സസ്പെൻസ് നിലനിർത്തുകയാണെന്ന വാദവും സജീവം.

അതേ സമയം ഇൗ ഡിസംബറിൽ രണ്ട് ക്രിക്കറ്റ് അധിഷ്ഠിത സിനിമകൾക്ക്  കൂടി ബോളിവുഡ് തയാറെടുക്കുകയാണ്. ആദ്യത്തേത് രൺവീർ സിങിന്റെ 83- 1983 ലെ ക്രിക്കറ്റ് ലോകകപ്പിലെ ഇന്ത്യയുടെ അദ്യവിജയത്തെ അടിസ്ഥാമമാക്കിയുള്ളതാണ്. രണ്ടാമത്തേത്  ഷാഹിദ് കപൂറിന്റെ ജഴ്സി –ഇതേ പേരിലുള്ള ഒരു തെലുങ്ക് സിനിമയുടെ റീമേക്കും..

 

English Summary: Yet another M.S. Dhoni biopic in hollywood? 

 

 

.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com