ADVERTISEMENT

രാജ്കോട്ട്∙ വിജയ് ഹസാരെ ട്രോഫിയിലെ 2–ാം മത്സരത്തിൽ കേരളത്തിനു തോൽവി. കരുത്തരായ മധ്യപ്രദേശിനോടു 40 റൺസിനാണു കേരളം തോറ്റത്. സ്കോർ– മധ്യപ്രദേശ്: 50 ഓവറിൽ 329–9; കേരളം 49.4 ഓവറിൽ 289നു പുറത്ത്. ടോസ് നേടിയ കേരളം ബോളിങ് തിരഞ്ഞടുക്കുകയായിരുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ ചണ്ഡിഗഡിനെ കേരളം 6 വിക്കറ്റിനു തോൽപ്പിച്ചിരുന്നു.

സെഞ്ചുറി നേടിയ വെങ്കിടേഷ് അയ്യരുടെ ബാറ്റിങ്ങാണു (84 പന്തിൽ 7 ഫോറും 4 സിക്സും അടക്കം 112) മധ്യപ്രദേശിനെ കൂറ്റൻ സ്കോറിലെത്തിച്ചത്. 67 പന്തിൽ 9 ഫോറും ഒരു സിക്സും അടക്കം 82 റൺസെടുത്ത ശുഭം ശർമയും തിളങ്ങി. 4–ാം വിക്കറ്റിൽ അയ്യർ– ശുഭം ശർമ സഖ്യം ചേർത്ത 169 റൺസാണു ടീമിന്റെ നട്ടെല്ല്. ഓപ്പണർ അഭിഷേക് ഭണ്ഡാരി (49), രജത് പാട്ടിദാർ (49) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.

കേരളത്തിനായി വിഷ്ണു വിനോദ് 8 ഓവറിൽ 59 റൺസ് വഴങ്ങി 3 വിക്കറ്റെടുത്തു. ബേസിൽ തമ്പി 8 ഓവറിൽ 62 റൺസ് വഴങ്ങി 2 വിക്കറ്റെടുത്തപ്പോൾ എം.ഡി. നിതീഷ്, മനു കൃഷ്ണൻ, രോഹൻ എസ്. കുന്നുമ്മൽ എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

മറുപടി ബാറ്റിങ്ങിൽ സച്ചിൻ ബേബി (66 പന്തിൽ 2 ഫോറും 3 സിക്സും അടക്കം 66), ഓപ്പണർ രോഹൻ എസ്. കുന്നുമ്മൽ (76 പന്തിൽ 7 ഫോറും ഒരു സിക്സും അടക്കം 66) എന്നിവർ മാത്രമാണു കേരളത്തിനായി തിളങ്ങിയത്. ക്യാപ്റ്റൻ സഞ്ജു സാംസൻ 18 റൺസെടുത്തു പുറത്തായി. മുഹമ്മദ് അസ്ഹറുദ്ദീൻ (34), ജലജ് സക്സേന (34) എന്നിവരാണു മറ്റു പ്രധാന സ്കോറർമാർ.

8.4 ഓവറിൽ 59 റണ്‍സിനു 4 വിക്കറ്റെടുത്ത പുനീത് ദത്തെ, 9 ഓവറിൽ 55 റൺസിനു 3 വിക്കറ്റെടുത്ത വെങ്കടേഷ് അയ്യർ എന്നിവരാണു മധ്യപ്രദേശിനായി ബോളിങ്ങിൽ തിളങ്ങിയത്. 

 

English Summary: Kerala vs Madhya Pradesh, Round 1, Elite Group D - Live Cricket Score

 

 

 

 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com