ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യന്‍ താരം അജിൻക്യ രഹാനയുടെ ഭാവി ടെസ്റ്റ് ക്രിക്കറ്റിലും അനിശ്ചിതത്വത്തിലെന്നു മുൻ ഇന്ത്യൻ ഓപ്പണറും ബിജെപി എംപിയുമായ ഗൗതം ഗംഭീർ. ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള 18 അംഗ ടീമിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിലും, പരമ്പരയിലെ ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ രഹാനെ ഇടം പിടിക്കുമെന്നു കരുതുന്നില്ലെന്നും സ്വകാര്യ ചാനലിന് അനുവദിച്ച ടോക് ഷോയിൽ ഗംഭീർ പറഞ്ഞു. 

‘ആദ്യ ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ രഹാനെ ഇടം പിടിക്കാൻ സാധ്യത വളരെ കുറവാണ്. ന്യൂസീലൻഡിനെതിരായ പരമ്പരയിൽ അരങ്ങേറ്റം കുറിച്ച ശ്രേയസ് അയ്യർ മികച്ച ഫോമിലാണ്. അയ്യരെ പുറത്തിരുത്തുക ബുദ്ധിമുട്ടായിരിക്കും. ഹനുമ വിഹാരിയും മികച്ച ഫോമിലാണെന്നതു മറക്കരുത്’– ഗംഭീറിന്റെ വാക്കുകൾ.

കാൻപുരിലെ അരങ്ങേറ്റ ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ സെ‍ഞ്ചുറിയും 2–ാം ഇന്നിങ്സിൽ അർധ സെഞ്ചുറിയും നേടിയ അയ്യര്‍, ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനായിരുന്നു. ഇന്ത്യ എ ടീമിന്റ ദക്ഷിണാഫ്രിക്കൻ പര്യടനത്തിൽ വിഹാരിയും മികച്ച ഫോമിലായിരുന്നു. 

 

English Summary: "Ajinkya Rahane will find it difficult to get a place in the playing XI" - Gautam Gambhir on India's Test team for South Africa tour

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com