ADVERTISEMENT

കേപ്ടൗൺ∙ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റ് ടീം ഡയറക്ടറും മുൻ നായകനുമായ ഗ്രെയിം സ്മിത്ത്, ടീമിന്റെ മുഖ്യ പരിശീലകൻ മാർക് ബൗച്ചർ എന്നിവർക്കെതിരായ വംശീയ അധിക്ഷേപ കുറ്റത്തിൽ, ഔദ്യോഗിക അന്വേഷണം നടത്തുമെന്നു ക്രിക്കറ്റ് സൗത്താഫ്രിക്ക.

മുൻ വർഷങ്ങളിൽ ഇരുവരും വംശീയ അധിക്ഷേപം നടത്തിയെന്ന ആരോപണം സംബന്ധിച്ച് ഓംബുഡ്സ്മാൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യത്തിൽ ഔദ്യോഗിക അന്വേഷണം നടത്താനുള്ള തീരുമാനം.

വംശീയ വിവേചനത്തിനു വിധേയരാകേണ്ടിവന്നതായും മോശമായ പെരുമാറ്റം നേരിടേണ്ടിവന്നതായും മുൻ ദക്ഷിണാഫ്രിക്കൻ സ്പിന്നർ പോൾ ആഡംസ് അടക്കമുള്ള ഒട്ടേറെ താരങ്ങൾ മുൻപു വെളിപ്പെടുത്തിയിരുന്നു. 

ദക്ഷിണാഫ്രിക്കൻ ടീമിൽ കളിച്ചിരുന്ന നാളുകളിൽ ബൗച്ചർ ഉൾപ്പെടെയുള്ള താരങ്ങൾ തന്നെ ‘ബ്രൗൺ ഷർട്ട്’ എന്നു വിളിച്ചിരുന്നതായാണു പോൾ ആഡംസിന്റെ വെളിപ്പെടുത്തൽ. തുടർന്ന് ബൗച്ചർ സംഭവത്തിൽ മാപ്പു പറഞ്ഞിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തിൽ സമർപിച്ച റിപ്പോർട്ടിൽ, ഗ്രെയിം സ്മിത്ത്, മുൻ നായകൻ എ.ബി. ഡിവില്ലിയേഴ്സ് എന്നിവർ ടീം സിലക്ഷനിൽ കറുത്ത വർഗക്കാരായ താരങ്ങളെ അവഗണിച്ചിരുന്നു എന്നും ഓംബുഡ്സ്മാന്റെ പരാമർശമുണ്ട്. എന്നാൽ സ്മിത്തും ഡിവില്ലിയേഴ്സും ഈ ആരോപണം നിഷേധിച്ചിട്ടുണ്ട്. 

ഇന്ത്യയുമായുള്ള ടെസ്റ്റ്– ഏകദിന പരമ്പരകൾക്കു ശേഷമാകും ഔദ്യോഗിക അന്വേഷണമെന്നും ഇന്ത്യയ്ക്കെതിരായ പരമ്പരയിൽ സ്മിത്തും ബൗച്ചറും നിലവിലെ സ്ഥാനങ്ങളിൽ തുടരുമെന്നും ക്രിക്കറ്റ് സൗത്താഫ്രിക്ക അറിയിച്ചു.

 

English Summary: South Africa to investigate Smith and Boucher over racism allegations

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com