ADVERTISEMENT

മുംബൈ∙ 1990കളുടെ അവസാനത്തോടെ അരങ്ങേറി, 2021 വരെ സജീവ ക്രിക്കറ്റിൽ തുടർന്നതിനു ശേഷമാണ് ഹർഭജൻ സിങ്ങിന്റെ വിടവാങ്ങൽ. രാജ്യാന്തര ക്രിക്കറ്റിലെ തിളക്കമാർന്ന നേട്ടങ്ങൾക്കു പുറമേ, 4 ഐപിഎൽ കിരീടങ്ങളും ഭാജി നേടിയിട്ടുണ്ട്. മുംബൈ, ചെന്നൈ, കൊൽക്കത്ത ടീമുകൾക്കായി 163 മത്സരങ്ങളിൽനിന്നു 150 വിക്കറ്റുകളാണു ഭാജിയുടെ ഐപിഎൽ സമ്പാദ്യം.

2008ലെ ആദ്യ ഐപിഎൽ സീസണിൽ മുംബൈ ഇന്ത്യൻസിനെ നയിക്കാൻ ഭാജിക്ക് അവസരം ലഭിച്ചിരുന്നു. സീസണിന്റെ തുടക്കത്തിലെ ഏതാനും ചില മത്സരങ്ങളിൽ സച്ചിൻ തെൻഡുൽക്കറുടെ സേവനം ലഭിക്കാതെ വന്നതോടെ ഉദ്ഘാടന മത്സരത്തിലടക്കം മുംബൈയെ നയിച്ചത് ഹർഭജനാണ്. 

എന്നാൽ ബാംഗ്ലൂരിനെതിരായ മത്സരത്തിൽ, ഹർഭജനു കീഴിൽ ഇറങ്ങിയ മുംബൈയ്ക്കു തോൽവിയായിരുന്നു ഫലം. മുംബൈ ഇന്ത്യൻസിനായി പന്തിനു പുറമേ ബാറ്റുകൊണ്ടും പലകുറി നിർണായക സംഭാവനകൾ നൽകിയിട്ടുള്ള താരമാണ് ഹർഭജൻ. 2015 സീസണിൽ പഞ്ചാബിനെതിരെ ജഗദീഷ് സുചിത്തിനൊപ്പം ഹർഭജൻ ചേർത്ത 100 റൺസ് ഐപിഎൽ ചരിത്രത്തിൽത്തന്നെ 7–ാം വിക്കറ്റിലെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ്. 

178 റൺസ് വിജയലക്ഷ്യം പിന്തുടരുന്നതിനിടെ 59–6 എന്ന സ്കോറിൽ മുംബൈ തകർച്ച നേരിട്ടപ്പോഴാണു ഹർഭജനും സുചിത്തും ഒത്തുചേർന്നത്. 5 വീതം ഫോറും സിക്സും അടക്കം 24 പന്തിൽ 64 റൺസെടുത്ത ഹർഭജൻ മുംബൈയെ ഒറ്റയ്ക്കു ജയത്തിലെത്തിക്കുമെന്നു പോലും തോന്നിച്ചെങ്കിലും ലക്ഷ്യത്തിനു 18 റൺസ് അകലെ മുംബൈ വീണു.

ഐപിഎൽ ചരിത്രത്തിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങിയ ഇന്ത്യൻ ബോളറായാണ് ഹർഭജൻ കരിയർ അവസാനിപ്പിച്ചത്. കഴിഞ്ഞ 13 വർഷത്തിനിടെ, 3 ഐപിഎൽ ഫ്രാഞ്ചൈസികളിൽനിന്നുമായി 58.14 കോടി രൂപയാണ് ഹർഭജനു പ്രതിഫലമായി ലഭിച്ചത്. 51.72 കോടി പ്രതിഫലമായി കൈപ്പറ്റിയ ഭുവനേശ്വർ കുമാറാണു തൊട്ടുപിന്നിൽ. എന്നാൽ 2022ൽ മെഗാ താരലേലം നടക്കാനിരിക്കെ, ഐപിഎൽ പ്രതിഫലത്തുകയുടെ കാര്യത്തിൽ ഭുവനേശ്വർ ഹർഭജനെ മറികടക്കും എന്ന് ഏകദേശം ഉറപ്പാണ്.

 

English Summary: 5 lesser-known facts about Harbhajan Singh's IPL career

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com