ADVERTISEMENT

മെൽബൺ∙ ആഷസ് പരമ്പരയിലെ 3–ാം ടെസ്റ്റിന്റെ 2–ാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനെതിരെ ഉജ്വല ബോളിങ് പുറത്തെടുത്തെങ്കിലും, സ്കോട്ട് ബോളണ്ട് ഇനി ഓസ്ട്രേലിയയ്ക്കായി ടെസ്റ്റ് കളിക്കുന്ന കാര്യം സംശയമാണെന്നു മുൻ ഓസീസ് നായകൻ റിക്കി പോണ്ടിങ്. 

ജോഷ് ഹെയ്സൽവുഡ്, ജേ റിച്ചഡ്സൻ എന്നീ പ്രതിഭാസമ്പന്നരായ പേസർമാർക്കാണു ബോളണ്ടിനെക്കാൾ സാധ്യതയെന്നാണു പോണ്ടിങ്ങിന്റെ വാദം.

ഓസീസ് പേസർമാർക്കു കൂട്ടത്തോടെ പരുക്കേറ്റതോടെയാണു മൂന്നാം ടെസ്റ്റിനുള്ള പ്ലേയിങ് ഇലവനിൽ ബോളണ്ടിന് അപ്രതീക്ഷിതമായി ഇടം ലഭിച്ചത്. കിട്ടിയ അവസരം ശരിക്കും മുതലാക്കിയ ബോളണ്ട്, അരങ്ങേറ്റ ടെസ്റ്റില്‍ മാൻ ഓഫ് ദ് മാച്ച് പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

2–ാം ഇന്നിങ്സിൽ 7 റൺസ് മാത്രം വഴങ്ങി 6 വിക്കറ്റെടുത്ത ബോളണ്ടിന്റെ ബോളിങ് പ്രകടനം ഓസീസിന്റെ ഇന്നിങ്സ് ജയത്തിൽ നിർണായകമാകുകയും ചെയ്തു. 

മത്സരത്തിനു പിന്നാലെ ബോളണ്ടിന്റെ സാധ്യതകളെക്കുറിച്ചു പോണ്ടിങ് പ്രതികരിച്ചത് ഇങ്ങനെ, ‘ബോളണ്ടിന്റെ അവസാന ടെസ്റ്റും ഇതു തന്നെയാകാനാണു സാധ്യത. ബോളണ്ടിന്റെ പ്രായം 33നോട് അടുക്കുന്നു. 7 റൺസ് വഴങ്ങി ബോളണ്ട് 6 വിക്കറ്റ് വീഴ്ത്തി എന്നതു ശരിതന്നെ, എന്നാൽ ഹെയ്സൽവുഡ്, ജേ റിച്ചഡ്സൻ എന്നിവർ മടങ്ങിയെത്തുമ്പോൾ അവർക്കാകും ബോളണ്ടിനെക്കാൾ കൂടുതൽ പരിഗണന കിട്ടുക.

അഡ്‌ലെയ്ഡിലെ 2–ാം ടെസ്റ്റിൽ മികച്ച രീതിയിൽ പന്തെറി‍ഞ്ഞ റിച്ചഡ്സൻ 5 വിക്കറ്റ് വീഴ്ത്തിയിരുന്നു. റിച്ചഡ്സനോ ബോളണ്ടോ എന്ന ചോദ്യം വന്നാൽ റിച്ചഡ്സനാകും പരിഗണന ലഭിക്കുക’– പോണ്ടിങ്ങിന്റെ വാക്കുകൾ. 

 

English Summary: "That could conceivably be the last Test he plays" - Ricky Ponting’s big call on Scott Boland after pacer’s Ashes heroics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com